കണ്ണൂർ: ഫേസ്ബുക് പോസ്റ്റിൽ തന്നെ പരിഹസിച്ച അഡ്വ. എ. ജയശങ്കറിന് ഉരുളക്കുപ്പേരിപോലെ മറുപടിയുമായി മുൻ എം.പി പി.കെ. ശ്രീമതി. ആറ്റിങ്ങൽ മുൻ എം.പി ഡോ. എ. സമ്പത്തിനെ ഡൽഹിയിൽ ഹൈകമീഷണറായി നിയമിച്ചതിനെതിരെ ജയശങ്കർ ഫേസ്ബുക്കിലെഴുതിയ കുറിപ്പിൽ പി.കെ. ശ്രീമതിയെയും പരാമർശിച്ചിരുന്നു. തുടർന്നാണ് വ്യാഴാഴ്ച തെൻറ പേജിൽ പി.കെ. ശ്രീമതി മറുപടിയുമായി രംഗത്തെത്തിയത്.
തന്നെ അമേരിക്കയിലെ അംബാസഡറാക്കണമെന്ന് ‘ശിപാർശ’ ചെയ്ത ജയശങ്കറിനെ അറ്റോർണി ജനറലോ സുപ്രീംകോടതി ജഡ്ജിയോ ആക്കണെമന്നാണ് ശ്രീമതി ടീച്ചറുടെ ‘ശിപാർശ’. പ്രത്യുപകാരെമന്ന നിലയിലാണ് ഇെതന്നും പോസ്റ്റിൽ പറയുന്നു. ഇത്രയും സ്നേഹമുള്ള വക്കീലിനെ ഇതുവരെ തിരിച്ചറിയാത്തതിൽ ക്ഷമ ചോദിക്കുന്നുമുണ്ട്.
ശ്രീമതിയുടെ പോസ്റ്റിൽനിന്ന്: ‘‘പ്രിയപ്പെട്ട ജയശങ്കരൻ വക്കീൽ, എന്നെ ചില വലിയ ജോലികളിലേക്കൊക്കെ ശിപാർശ ചെയ്തതായി അഭ്യുദയകാംക്ഷികൾ പറഞ്ഞറിഞ്ഞു. വക്കീലിന് നന്ദി. എന്നോട് ഇത്രയും സ്നേഹമുള്ള വക്കീലിനെ സത്യത്തിലിതുവരെ തിരിച്ചറിഞ്ഞില്ല. ക്ഷമിക്കുമല്ലോ.
എന്നെ അമേരിക്കയിലെ അംബാസഡറാക്കാൻ ശിപാർശചെയ്ത ജയശങ്കരനെ അറ്റോർണി ജനറലോ സുപ്രീംകോടതി ജഡ്ജിയോ ആക്കണമെന്ന് ഒരു പ്രത്യുപകാരമെന്നനിലയിൽ ഞാനും ശിപാർശ ചെയ്യുന്നു. കേസില്ലാ വക്കീലെന്ന് ചില കുബുദ്ധികൾ ആക്ഷേപിക്കുന്നുണ്ടെങ്കിലും അദ്ദേഹത്തിെൻറ ‘നിയമപാണ്ഡിത്യവും പ്രാഗല്ഭ്യവും’ കണക്കിലെടുത്താൽ നേരിട്ട് ഒരു സുപ്രീംകോടതി ജഡ്ജി പദവിക്കെങ്കിലും അർഹതയുണ്ട്. കോടതിയിൽ പണിയൊന്നുമില്ലാത്തതുകൊണ്ട് എപ്പോഴും ടി.വി ചാനലിലിരുന്ന് ആളുകളെ പുച്ഛിക്കുന്ന വക്കീലെന്ന് പ്രചരിപ്പിക്കുന്ന അസൂയക്കാരുടെ വായടപ്പിക്കാൻ അനിയൻ ഒരു ജഡ്ജിയായിക്കാണണമെന്നാണാഗ്രഹം.’’
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.