ജസ്റ്റിസ് പിഎന്‍ രവീന്ദ്രനെതിരെ കോടതിയലക്ഷ്യ ഹരജി

​കൊച്ചി: ജസ്​റ്റിസ്​ പി.എൻ.രവീന്ദ്രനെതിരെ ഹൈക്കോടതിയില്‍ കോടതിയലക്ഷ്യ ഹര്‍ജി. ജീവനക്കാര്‍ നല്‍കിയ യാത്രയയപ്പ് ചടങ്ങില്‍ ജസ്റ്റിസ് പിഎന്‍ രവീന്ദ്രന്റെ പ്രസംഗത്തിലെ 'അല്‍പന്‍' പരാമര്‍ശം ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി. ഹൈക്കോടതി ജഡ്ജി പദവി വഹിക്കുന്ന ഒരാളില്‍ നിന്നും ഉണ്ടാകരുതാത്ത പരാമര്‍ശമാണ് ജസ്റ്റിസ് പി എന്‍ രീവന്ദ്രനില്‍ നിന്ന് ഉണ്ടായത്. വിരമിച്ച ജസ്റ്റിസ് ബി കെമാല്‍ പാഷയ്‌ക്കെതിരായ പരാമര്‍ശം കോടതിയലക്ഷ്യമാണ് എന്നും ഹര്‍ജിയില്‍ പറയുന്നു. അഭിഭാഷകനായ പ്രതാപ് കുമാര്‍ ആണ് ഹൈക്കോടതിയെ സമീപിച്ചത്.

അ​ൽ​പ​ന്മാ​രാ​യ ചി​ല​ർ ജ​ഡ്​​ജി​മാ​രാ​യ​ശേ​ഷം വി​ര​മി​ക്കുേ​മ്പാ​ൾ സ്​​ഥാ​പ​ന​ത്തെ​യും ജ​ഡ്​​ജി​മാ​രെ​യും അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്താ​ൻ ഒ​രു​​െ​മ്പ​ട്ടി​റ​ങ്ങി​യി​രി​ക്കു​ക​യാ​ണെ​ന്നാ​യി​രു​ന്നു ജ​സ്​​റ്റി​സ്​ ര​വീ​ന്ദ്ര​​​​െൻറ വിവാദ പരാമർശം. സീ​സ​റി​​​​​​​​​െൻറ ഭാ​ര്യ സം​ശ​യ​ങ്ങ​ൾ​ക്ക​തീ​ത​യാ​യി​രി​ക്ക​ണ​മെ​ന്ന വ്യ​വ​സ്​​ഥ ജു​ഡീ​ഷ്യ​റി​ക്കും ബാ​ധ​ക​മാ​ണെന്നത്​ ഉൾപ്പടെയുള്ള കടുത്ത വിമർശനങ്ങൾ ജസ്​റ്റിസ്​ കെമാൽപാഷ നടത്തിയിരുന്നു. ഇതിനുള്ള മറുപടി നൽകുകയായിരുന്നു ജസ്​റ്റിസ്​ പി.എൻ.രവീന്ദ്രൻ.

Tags:    
News Summary - Plea against justise P.N ravindran-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.