കരിപ്പൂർ: ആഗസ്റ്റ് ഏഴിലെ വിമാനാപകടത്തിെൻറ പശ്ചാത്തലത്തിൽ കോഴിക്കോട് വിമാനത്താവളം അടച്ചിടണമെന്ന പൊതുതാൽപ്പര്യ ഹരജി ഹൈക്കോടതി തളളി. എറണാകുളം സ്വദേശി യഷ്വന്ത് ഷേണായി നൽകിയ ഹരജിയാണ് ചീഫ് ജസ്റ്റിസ് എസ്. മണികുമാറിെൻറ അധ്യക്ഷതയിലുളള ഡിവിഷൻ ബെഞ്ച് തളളിയത്.
എയർഇന്ത്യ എക്സ്പ്രസ് അപകടത്തിെൻറ പശ്ചാത്തലത്തിൽ ആവശ്യമായ സുരക്ഷ നടപടികൾ ഒരുക്കുന്നത് വരെ വിമാനത്താവളം അടച്ചുപൂട്ടണമെന്നായിരുന്നു ആവശ്യം. കൂടാതെ, ചട്ടലംഘനങ്ങളെ സംബന്ധിച്ച് റിട്ട. ജഡ്ജിയുടെ നേതൃത്വത്തിൽ അന്വേഷിക്കണമെന്നും ക്രിമിനൽ നടപടികളെ സംബന്ധിച്ച് സി.ബി.െഎ അന്വേഷിക്കണമെന്നും ഹരജിയിൽ പരാമർശിച്ചിരുന്നു. ഇവയെല്ലാം പരിശോധിച്ചതിന് ശേഷം ഹരജി ജസ്റ്റിസ് ഷാജി.പി.ചാലി തളളുകയായിരുന്നു.
ഹരജി അനവസരത്തിലാണെന്നും അപകടത്തിൽ വിശദമായ അന്വേഷണം നടക്കുന്ന സാഹചര്യത്തിൽ ഇടപ്പെടുന്നത് ശരിയല്ലെന്നും കോടതി വ്യക്തമാക്കി. ഇൗ ഘട്ടത്തിൽ മുൻ സുപ്രീം കോടതി, ഹൈക്കോടതി ജഡ്ജിമാരുടെ നേതൃത്വത്തിലുളള സമാന്തര അന്വേഷണം ആവശ്യമില്ല. നിയമപ്രകാരം കേന്ദ്ര സർക്കാർ നിശ്ചയിച്ച ഏജൻസി അന്വേഷണം നടത്തുന്നുണ്ടെന്നും ഉത്തരവിൽ പറയുന്നു. കേന്ദ്ര സർക്കാർ, വിമാനത്താവള അതോറിറ്റി, ഡയറക്ടറേറ്റ് ജനറൽ ഒാഫ് സിവിൽ ഏവിയേഷൻ(ഡി.ജി.സി.എ), എയർഇന്ത്യ എക്സ്പ്രസ്, എയർ ക്രാഫ്റ്റ് ആക്സിഡൻറ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (എ.എ.െഎ.ബി), സംസ്ഥാന സർക്കാറിനായി കരിപ്പൂർ പൊലീസ് ഇൻസ്പെക്ടർ, സി.ബി.െഎ എന്നിവരെ എതിർകക്ഷികളാക്കിയായിരുന്നു ഹരജി.
സംസ്ഥാന സർക്കാറിന് വേണ്ടി കരിപ്പൂർ ഇൻസ്പെക്ടറെ എതിർകക്ഷിയാക്കിയതിനെയും കോടതി വിമർശിച്ചു. നിയമപ്രകാരം ചീഫ് സെക്രട്ടറിയോ വകുപ്പ് സെക്രട്ടറിയോ ആണ് സർക്കാറിനെ പ്രതിനിധീകരിക്കേണ്ടതെന്നും കോടതി ചൂണ്ടിക്കാട്ടി. 2011-12 കാലഘട്ടത്തിലെ പഴയ റിപ്പോർട്ടുകളായിരുന്നു ഹരജിക്കൊപ്പം സമർപ്പിച്ചിരുന്നത്. ഇൗ റിപ്പോർട്ടിൽ ഉന്നയിക്കപ്പെട്ട വിഷയങ്ങളെല്ലാം വർഷങ്ങൾക്ക് മുമ്പ് തന്നെ പരിഹരിക്കപ്പെട്ട പ്രശ്നങ്ങളാണെന്ന് അതോറിറ്റി ഉദ്യോഗസ്ഥർ ചൂണ്ടിക്കാണിച്ചിരുന്നു. അഡീഷണൽ സോളിസിറ്റർ ജനറലാണ് കേന്ദ്ര സർക്കാർ, ഡി.ജി.സി.എ, എ.എ.െഎ.ബി എന്നിവക്ക് വേണ്ടി ഹാജരായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.