പ്ലസ് വൺ സീറ്റ് ക്ഷാമം: മലബാറിൽ 97 ബാച്ചുകൾ കൂടി അനുവദിച്ചു

തിരുവനന്തപുരം: പ്ലസ് വൺ സീറ്റ് ക്ഷാമം പരിഹരിക്കാൻ മലബാറിൽ 97 ബാച്ചുകൾ കൂടി അനുവദിച്ചു. സർക്കാർ എയ്ഡഡ് സ്കൂളുകളിലാണ് അധിക ബാച്ചുകൾ അനുവദിച്ചത്.

മലബാർ മേഖലയിലെ പാലക്കാട് മുതൽ കാസർകോട് ജില്ലകളിൽ 97 ബാച്ചുകൾ അനുവദിച്ചെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻ കുട്ടി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. നേരത്തെ അനുവദിച്ച 14 ബാച്ചുകളും മലബാറിന് ലഭിക്കും.

അധിക ബാച്ചുകളുടെ അടിസ്ഥാനത്തിൽ പ്രശ്നത്തിന് പൂർണമായി പരിഹാരം കാണുമെന്നാണ് സർക്കാർ കരുതുന്നത്. പരിഹാരമായില്ലെങ്കിൽ അപ്പോൾ നോക്കാം. പ്ലസ് വണിന് പഠിക്കാൻ ആഗ്രഹിക്കുന്നവർക്കെല്ലാം സീറ്റുണ്ടാകും. ഐ.ടി.ഐ, വി.എച്ച്.എസ്.ഇ കോഴ്സ് എടുക്കാൻ ആരെയും നിർബന്ധിക്കില്ലെന്നും മന്ത്രി പറഞ്ഞു.

1990ന് ശേഷ 15 വർഷമാണ് മുസ്ലിം ലീഗ് പൊതുവിദ്യാഭ്യാസ വകുപ്പ് ഭരിച്ചത്. അന്നൊന്നും ചെറുവിരലനക്കാത്തവരാണ് രാഷ്ട്രീയ ദുഷ്ടലാക്കോടെയുള്ള മുദ്രാവാക്യവുമായി വന്നിരിക്കുന്നതെന്നും മന്ത്രി കുറ്റപ്പെടുത്തി.

Tags:    
News Summary - Plus one seat shortage: 97 more batches allotted in Malabar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.