തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂളുകളിൽ പ്ലസ് വൺ കോഴ്സുകളിൽ അടുത്ത അധ്യയനവർഷത്തേക്ക് 20 ശതമാനം ആനുപാതിക സീറ്റ് വർധനക്ക് ഉത്തരവായി. സർക്കാറിന് അധിക സാമ്പത്തിക ബാധ്യത വരാത്ത വിധത്തിലാണ് സീറ്റ് വർധന. അൺ എയ്ഡഡ് സ്കൂളുകളിലെ ബാച്ചുകൾക്ക് സീറ്റ് വർധന അനുവദിച്ചിട്ടില്ല. ഒരു ബാച്ചിൽ 50 കുട്ടി എന്നത് ആനുപാതിക സീറ്റ് വർധനവഴി 60 ആയി ഉയരും.
നിലവിൽ സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ 6124 ബാച്ചുകളിലായി 3,05,800 സീറ്റാണുള്ളത്. പുതിയ ഉത്തരവോടെ 61,240 സീറ്റാണ് വർധിക്കുക. ഇതോടെ മൊത്തം സീറ്റുകളുടെ എണ്ണം 3,67,040 ആകും. സർക്കാർ സ്കൂളുകളിൽ മാത്രം 2825 ബാച്ചിലായി 1,40,950 സീറ്റാണുള്ളത്. വർധന ഉത്തരവുവഴി ഇത് 28,250 കൂടി വർധിച്ച് 1,69,200 സീറ്റാകും. എയ്ഡഡ് സ്കൂളുകളിൽ 3299 ബാച്ചിലായി 1,64,850 സീറ്റാണുള്ളത്. ഇത് 32,990 എണ്ണം വർധിച്ച് 1,97,840 സീറ്റാകും. സർക്കാർ, എയ്ഡഡ്, അൺഎയ്ഡഡ് സ്കൂളുകളിലായി നിലവിൽ 7151 ബാച്ചിലായി 3,56,730 സീറ്റാണുള്ളത്. ഉത്തരവോടെ മൊത്തം സീറ്റുകളുടെ എണ്ണം 4,17,970 ആകും. സർക്കാർ സ്കൂളുകളിലെ മുഴുവൻ സീറ്റും എയ്ഡഡ് സ്കൂളുകളിലെ കമ്യൂണിറ്റി േക്വാട്ട സീറ്റുകൾ ഒഴികെയുള്ളവയുമാണ് സർക്കാറിെൻറ ഏകജാലക പ്രേവശനപരിധിയിൽ വരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.