തിരുവനന്തപുരം: എസ്.എസ്.എൽ.സിക്ക് പിന്നാലെ ഫോക്കസ് ഏരിയയിൽനിന്നുള്ള ചോദ്യവും ലഭിക്കുന്ന മാർക്കും നിയന്ത്രിച്ച് നടത്തിയ പ്ലസ് ടു പരീക്ഷയിലും സമ്പൂർണ എ പ്ലസുകാരുടെ എണ്ണത്തിൽ വൻകുറവ്. കഴിഞ്ഞവർഷം 48,312 പേർക്ക് മുഴുവൻ വിഷയത്തിലും എ പ്ലസ് ഉണ്ടായിരുന്നത് ഇത്തവണ 28,450 ആയി കുറഞ്ഞു. എന്നാൽ, ഫോക്കസ് ഏരിയ സമ്പ്രദായമില്ലാതെ 2020ൽ നടന്ന പരീക്ഷയിൽ എ പ്ലസ് നേടിയവരുടെ എണ്ണത്തെ അപേക്ഷിച്ച് (18510 പേർ) ഇത്തവണ വർധനയുണ്ട്. ഈ വർഷം 53 കുട്ടികൾക്കാണ് മുഴുവൻ മാർക്കും (1200ൽ 1200 മാർക്ക്) ലഭിച്ചത്.
2021ൽ മുഴുവൻ മാർക്ക് ലഭിച്ചവരുടെ എണ്ണം പ്രസിദ്ധീകരിച്ചിരുന്നില്ല. 2020ൽ 234 പേർക്ക് മുഴുവൻ വിഷയത്തിലും എ പ്ലസ് ലഭിച്ചിരുന്നു. 100 ശതമാനം നേടിയ സ്കൂളുകളുടെ എണ്ണവും ഇത്തവണ കുറഞ്ഞു. കഴിഞ്ഞവർഷം 136 സ്കൂളുകളുണ്ടായിരുന്നത് ഇത്തവണ 78 ആയി. ഇതിൽ മൂന്ന് സർക്കാർ സ്കൂളും 22 എയ്ഡഡ് സ്കൂളും എട്ട് സ്പെഷൽ സ്കൂളും 45 അൺ എയ്ഡഡ് സ്കൂളും ഉൾപ്പെടുന്നു.
എ പ്ലസ് നേട്ടത്തിൽ മലപ്പുറം ജില്ലയാണ് മുന്നിൽ -4283. കഴിഞ്ഞവർഷം 6707 പേർ. രണ്ടാം സ്ഥാനത്ത് കോഴിക്കോടാണ് -3198. മറ്റ് ജില്ലകളിൽ എ പ്ലസ് നേടിയവർ: തിരുവനന്തപുരം- 2348, കൊല്ലം- 2259, പത്തനംതിട്ട- 568, ആലപ്പുഴ-1328, കോട്ടയം- 1751, ഇടുക്കി- 703, എറണാകുളം- 2986, തൃശൂർ- 2928, പാലക്കാട്- 2055, വയനാട്- 535, കണ്ണൂർ -2536, കാസർകോട് -778. ഗൾഫിൽ 105 പേർക്കും ലക്ഷദ്വീപിൽ 12 പേർക്കും മാഹിയിൽ 77 പേർക്കും എ പ്ലസ് ലഭിച്ചു. സ്കോൾ കേരളയിൽ 583 പേർക്ക് എ പ്ലസുണ്ട്. കഴിഞ്ഞവർഷം 621 പേർക്കായിരുന്നു ഈ നേട്ടം. ടെക്നിക്കൽ ഹയർസെക്കൻഡറിയിൽ 33 പേർക്കാണ് എ പ്ലസ്. വി.എച്ച്.എസ്.ഇയിൽ 178 പേർക്കും. കഴിഞ്ഞവർഷം ഇത് 239 ആയിരുന്നു. വി.എച്ച്.എസ്.ഇയിൽ 10 സർക്കാർ സ്കൂളും അഞ്ച് എയ്ഡഡ് സ്കൂളും 100 ശതമാനം വിജയം നേടി.
തിരുവനന്തപുരം: പ്ലസ് ടു പരീക്ഷയിൽ കോഴിക്കോട് ജില്ല മുന്നിൽ. 87.79 ശതമാനമാണ് വിജയം. എറണാകുളം ജില്ലയാണ് രണ്ടാം സ്ഥാനത്ത്- 87.46 ശതമാനം.
കണ്ണൂരിൽ 86.86 ശതമാനവും കൂടുതൽ പേർ പരീക്ഷയെഴുതിയ മലപ്പുറത്ത് 86.80 ശതമാനവും വിജയമുണ്ട്. കുറവ് വിജയം വയനാട് ജില്ലയിലാണ്- 75.07 ശതമാനം.
കൂടുതൽ പേർ എ പ്ലസ് നേട്ടത്തോടെ വിജയിച്ചത് മലപ്പുറം ജില്ലയിലാണ്-4283 പേർ. കോഴിക്കോട് ജില്ലയിൽ 3198 പേർക്കും എ പ്ലസ് നേട്ടമുണ്ട്. ജില്ലകളിൽ പരീക്ഷയെഴുതിയവർ, വിജയിച്ചവർ, ശതമാനം, എ പ്ലസ് നേടിയവർ എന്ന ക്രമത്തിൽ:
തിരുവനന്തപുരം 30562, 25243, 82.60, 2348
കൊല്ലം 25746, 22060, 85.68, 2259
പത്തനംതിട്ട 11517, 8743, 75.91, 568
ആലപ്പുഴ 22065, 17532, 79.46, 1328
കോട്ടയം 20708, 16620, 80.26, 1751
ഇടുക്കി 10513, 8561, 81.43, 703
എറണാകുളം 30559, 26727, 87.46, 2986
തൃശൂർ 31571, 26991, 85.49, 29.28
പാലക്കാട് 29460, 23530, 79.87, 2055
മലപ്പുറം 55359, 48054, 86.80, 4283
കോഴിക്കോട് 36696, 32214, 87.79, 3198
വയനാട് 9353, 7021, 75.07, 535
കണ്ണൂർ 30240, 26267, 86.86, 2536
കാസർകോട് 14648, 11620, 79.33, 778
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.