ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിരുദ സര്‍ട്ടിഫിക്കറ്റ് വിവാദത്തിൽ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്‍റെ പരാമർശത്തിനെതിരെ ഗുജറാത്ത് സര്‍വകലാശാല നല്‍കിയ അപകീര്‍ത്തിക്കേസിലെ നടപടികള്‍ സ്റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി.
കേസ് ഗുജറാത്ത് ഹൈകോടതിയുടെ പരിഗണനയിലുണ്ടെന്നും ചൊവ്വാഴ്ച പരിഗണിക്കാന്‍ പോകുകയാണെന്നും ചൂണ്ടിക്കാട്ടിയാണ് കെജ്രിവാളിന്‍റെ ഹരജി ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, എസ്.വി.എന്‍ ഭാട്ടി എന്നിവരടങ്ങിയ ബെഞ്ച് ഹരജി തള്ളിയത്. കേസ് ഗുജറാത്ത് ഹൈകോടതിയാണ് പരിഗണിക്കേണ്ടതെന്ന് സര്‍വകലാശാലക്ക് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയും വാദിച്ചു.
കേസ് ചൊവ്വാഴ്ച ഹൈകോടതി പരിഗണിക്കുന്നതിന് പിന്നാലെ ആഗസ്റ്റ് 31ന് വിചാരണകോടതിയും വിഷയം പരിഗണിക്കുകയാണ കേസ് അതിവേഗത്തില്‍ നീക്കുകയാണെന്നും കെജ്രിവാളിന്‍റെ അഭിഭാഷകൻ സുപ്രീംകോടതിയിൽ ചൂണ്ടിക്കാട്ടി. മോദിയുടെ ബിരുദ സര്‍ട്ടിഫിക്കറ്റ് വെളിപ്പെടുത്താത്തതിന് ഗുജറാത്ത് സര്‍വകലാശാലയക്കെതിരേ കെജ്രിവാളും ആം ആദ്മി പാർട്ടി എം.പി സഞ്ജയ് സിങും നടത്തിയ പരാമര്‍ശങ്ങള്‍ പ്രഥമദൃഷ്ട്യാ അപകീര്‍ത്തികരമാണെന്ന് അഡീഷണല്‍ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് ഏപ്രില്‍ 17ലെ ഉത്തരവില്‍ പറഞ്ഞിരുന്നു. കേസിൽ ഇടക്കാല സ്റ്റേ ആവശ്യപ്പെട്ടുള്ള കെജ്രിവാളിന്‍റെ ഹരജി ആഗസ്റ്റ് 11ന് ഗുജറാത്ത് ഹൈകോടതി തള്ളിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.