കോഴിക്കോട്: ജെൻഡർ ന്യൂട്രാലിറ്റിയുടെ പേരിൽ അപകടരമായ പ്രവണതകളാണ് കൊണ്ടുവരുന്നതെന്നും അതിനെ എതിർക്കുമെന്നും മുസ്‍ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം. ഇത്തരം കാര്യങ്ങൾ ചൂണ്ടികാണിക്കുമ്പോൾ യാഥാസ്തികരായി ചിത്രീകരിക്കപ്പെടുമെന്ന ഭയം ലീഗിനില്ലെന്നും പറയാനുള്ളത് ശക്തമായി പറയുമെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ജെൻഡർ ന്യൂട്രൽ വിഷയത്തിൽ രക്ഷിതാക്കളുടെ ആശങ്കയാണ് പങ്കുവെക്കുന്നത്. അത് സമൂഹത്തിൽ ഉണ്ടാക്കുന്ന ആഘാതം വലുതാണ്. ജപ്പാൻ ഇതിന് ഉദാഹരണമാണ്. ജപ്പാനിൽ ഫ്രീ സെക്സും ലിബറലിസവും വന്നതോടെ ജനസംഖ്യ കുറഞ്ഞു.
ജെൻഡർ ന്യൂട്രാലിറ്റി എല്ലാ മതവിശ്വാസികളുടെയും പ്രശ്‌നമാണ്. ലിബറലിസം സ്‌കൂളുകളിലേക്ക് കൊണ്ടുവരുന്നതിനെയാണ് ലീഗ് എതിർക്കുന്നത്. ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ചിരിക്കാമെന്ന നിർദേശം അപകടകരമാണ്. മുതിർന്ന ആൺകുട്ടികളെയും പെൺകുട്ടികളെയും ഒരുമിച്ചിരുത്തിയാൽ ശ്രദ്ധ മാറിപ്പോകും.
എം.കെ മുനീർ പറഞ്ഞ കാര്യങ്ങൾ അദ്ദേഹം തന്നെ വിശദീകരിച്ചിട്ടുണ്ടെന്നും മറ്റുള്ളവർ അതിനെ തെറ്റായി പ്രചരിപ്പിക്കുകയാണെന്നും പി.എം.എ. സലാം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.