പോക്സോ കേസ്; സി.പി.എം ജില്ല കമ്മിറ്റി അംഗത്തെ സസ്പെൻഡ് ചെയ്തു

മലപ്പുറം: പോക്സോ കേസിൽ പ്രതിയായ സി.പി.എം മലപ്പുറം ജില്ല കമ്മിറ്റിയംഗത്തെ സസ്പെൻഡ് ചെയ്തു. ജില്ല കമ്മിറ്റിയംഗമായ വേലായുധൻ വള്ളിക്കുന്നിനെ പാർട്ടിയുടെ സൽപ്പേരിന് കളങ്കമുണ്ടാക്കുംവിധം പ്രവർത്തിച്ചതായി ആക്ഷേപമുയർന്നതിനെ തുടർന്ന് പാർടി അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തതായി സി.പി.എം ജില്ല കമ്മിറ്റി ഓഫിസിൽ നിന്ന് അറിയിച്ചു.

ബസ് യാത്രക്കിടെ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ഉപദ്രവിക്കാന്‍ ശ്രമിച്ചെന്ന പരാതിയിലാണ് വേലായുധന്‍ വള്ളിക്കുന്നിനെതിരെ കേസ്. പരപ്പനങ്ങാടി പൊലീസാണ് കേസെടുത്തത്. കോഴിക്കോട് നല്ലളം സ്റ്റേഷന്‍ പരിധിയില്‍ സംഭവം നടന്നതിനാല്‍ കേസ് നല്ലളം പൊലീസിന് കൈമാറുമെന്ന് പരപ്പനങ്ങാടി പൊലീസ് അറിയിച്ചു. 

Tags:    
News Summary - POCSO CASE; CPM district committee member suspended

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.