വെള്ളറട: 16കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതിയെ വെള്ളറട പൊലീസ് പിടികൂടി. പഞ്ചാകുഴി പനച്ചമൂട് മലപുറകോണം സിനു ഭവനില്‍ ഷിജിനാണ് (19) അറസ്റ്റിലായത്.
വിവാഹ വാഗ്ദാനം നല്കി പെണ്‍കുട്ടിയെ കേരളത്തിലും തമിഴ്നാട്ടിലെ പലസ്ഥലങ്ങളിലും പാർപ്പിച്ച് പീഡിപ്പിച്ചെന്നാണ് കേസ്.
സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ബാബു കുറുപ്പ്, സബ് ഇന്‍സ്പെക്ടര്‍ റസല്‍ രാജ്, സി.പി.ഒമാരായ പ്രദീപ്, ജയദാസ്, അജി, നിത്യ അടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.