അലപ്പോയിലെ കണ്ണീരിന് കവിതയില്‍ ഒന്നാം സ്ഥാനം

കോഴിക്കോട്: വെടിയൊച്ചകള്‍ക്കു നടുവില്‍ ജീവിതം ഹോമിക്കപ്പെട്ട സിറിയയിലെ അലപ്പോയിലെ നിസ്സഹായരുടെ ദൈന്യവും നൊമ്പരവും കവിതയായപ്പോള്‍ യു.പി വിഭാഗം മലയാള കവിത രചന മത്സരത്തില്‍ എം.പി ഫാത്തിമ ഫിദക്ക് ഒന്നാംസ്ഥാനം. കൊടിയത്തൂര്‍ ജി.എം.യു.പി സ്കൂളിലെ ഏഴാംക്ളാസ് വിദ്യാര്‍ഥിനിയാണ്.

കാത്തിരിപ്പ് എന്ന വിഷയത്തില്‍ നടന്ന മത്സരത്തില്‍ അലപ്പോയിലെ ജനസമൂഹത്തിനുനേരെ അധികാരികള്‍ പുലര്‍ത്തുന്ന നിസ്സംഗതയും ക്രൂരതയും ‘നോക്കുകുത്തികള്‍’ എന്ന തലക്കെട്ടിലാണ് ഇവള്‍ കവിതയാക്കിയത്. ക്വിസ്, പ്രസംഗം എന്നിവയില്‍ ഉപജില്ല വരെ മത്സരിച്ചു. കൊടിയത്തൂര്‍ പി.ടി.എം.എച്ച്.എസ്.എസിലെ മലയാളം അധ്യാപകന്‍ അബ്ദുല്‍ മജീദിന്‍െറയും വീട്ടമ്മയായ ഖദീജയുടെയും മകളാണ്.

Tags:    
News Summary - poem of aleppo

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.