ജിഷ്ണു കേസ്; പ്രതികളെ കണ്ടെത്തുന്നവർക്ക് ഒരു ലക്ഷം രൂപ പാരിതോഷികം

തിരുവനന്തപുരം: പാമ്പാടി നെഹ്റു കൊളേജ് വിദ്യാർഥി ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട കേസിലെ പ്രതികളെ കണ്ടെത്തുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ച് പൊലീസ്. ഒളിവിൽ പോയ പ്രതികളെ കണ്ടെത്തുന്നവർക്ക് ഒരു ലക്ഷം രൂപയാണ് പാരിതോഷികം. പ്രതികളെ കുറിച്ച് വിവരം ലഭിച്ചാൽ അറിയിക്കണമെന്ന നിർദേശവും പൊലീസ് നൽകിയിട്ടുണ്ട്. ക്രൈംബ്രാഞ്ച് എ.ഡി.ജി.പിയുടെ ശിപാർശ പ്രകാരം ഡി.ജി.പി ലോക്നാഥ് ബെഹ്റയാണ് ഇനാം പ്രഖ്യാപിച്ചത്. മറ്റു സംസ്ഥാനങ്ങളിലെ പൊലീസ് മേധാവിമാർക്ക് ഡി.ജി.പി കത്തയക്കുകയും ചെയ്തു. 

Tags:    
News Summary - police announced one lack rupees as gift

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.