കൊല്ലം: ട്രെയിൻ യാത്രക്കിടെ കാണാതായ പെൺകുട്ടിയെ കൊല്ലം റെയിൽവേസ്റ്റേഷനിൽനിന്ന് കണ്ടെത്തി. വെള്ളിയാഴ്ച വൈകിട്ട് കൊച്ചിയില്‍ നിന്നും ട്രെയിന്‍ കയറിയ പെൺകുട്ടി വീട്ടിലെത്താത്തതിനെത്തുടർന്ന് പിതാവ് ശിവജി സഹായം അഭ്യര്‍ത്ഥിച്ച് ഫേസ്ബുക്കില്‍ കുറിപ്പിടുകയായിരുന്നു.
വയനാട് മീനങ്ങാട് പൊലീസ് സ്റ്റേഷനിലും ചോറ്റാനിക്കര പോലീസ് സ്റ്റേഷനിലും പരാതി നല്കി. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് കൊല്ലം റെയിൽവേ സ്റ്റേഷനിൽനിന്ന് കുട്ടിയെ കണ്ടെത്തിയത്. വനിതാഹെൽപ്ലൈൻ കസ്റ്റഡിയിലാണ് പെൺകുട്ടിയിപ്പോൾ. കാണാതായ മകളെ കണ്ടുകിട്ടിയെന്ന് അച്ഛന്‍ ശിവജി ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.
ശിവാജി പങ്കുവെച്ച കുറിപ്പ് സമൂഹമാധ്യമങ്ങള്‍ ഏറ്റെടുക്കുകയായിരുന്നു. നിരവധി പേര്‍ പോസ്റ്റുകള്‍ ഷെയര്‍ ചെയ്യുകയും കുടുംബത്തിന് പിന്തുണ അറിയിക്കുകയും ചെയ്തു. പോസ്റ്റ് ഷെയര്‍ ചെയ്ത് വിവരങ്ങൾ അന്വേഷിച്ചു സഹായിച്ച എല്ലാവര്‍ക്കും നന്ദി പറയുന്നതായും ശിവജി കുറിപ്പില്‍ അറിയിച്ചിട്ടുണ്ട്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.