കുണ്ടറ പീഡന പരാതി: മന്ത്രി എ.കെ ശശിന്ദ്രന് പൊലീസിന്‍റെ ക്ലിൻ ചിറ്റ്​

കുണ്ടറ: എൻ.സി.പി.നേതാവ് പീഡിപ്പിക്കാൻ ശ്രമിച്ചെന്ന യുവതിയുടെ പരാതിയിൽ ഇടപെട്ട മന്ത്രി എ.കെ. ശശീന്ദ്രൻ കുറ്റക്കാരനല്ലെന്ന്​​ പൊലീസ് റിപ്പോർട്ട്. നിയമ വകുപ്പിന്‍റെ ക്ലീൻ ചിറ്റിന്​ പിന്നാലെ പൊലീസിന്‍റെ അനുകൂല റിപ്പോർട്ടും മന്ത്രിക്ക് ആശ്വാസം പകരുന്നതാണ്. പരാതിക്കാരിയെ മന്ത്രി ഫോണിൽ വിളിച്ചിട്ടില്ലെന്നും പരാതിക്കാരിയുടെ പിതാവിനെയാണ് വിളിച്ചതെന്നും റിപ്പോർട്ടിലുണ്ട്. ഈ ഫോൺ വിളി ഏതാനും മിനിറ്റുകൾ മാത്രം നീണ്ടതാണെന്നും റിപ്പോർട്ടിൽ പറയുന്നു.

കേസ് പിൻവലിക്കാനോ പരാതിക്കാരിയെ ഭീഷണിപ്പെടുത്താനോ മന്ത്രി ശ്രമിച്ചിട്ടില്ല. പരാതിക്കാരിയുടെ പേരോ, പരാതിക്കാരിക്ക് എതിരെ എന്തെങ്കിലും പരാമർശമോ ഫോൺ സംഭാഷണത്തിൽ ഇല്ല. അതിനാൽ തന്നെ ഈ ഫോൺ സംഭാഷണത്തിന്‍റെ അടിസ്ഥാനത്തിൽ മന്ത്രിക്കെതിരെ കേസ് എടുക്കാനാകില്ലെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. പ്രശ്നം 'നല്ല രീതിയിൽ പരിഹരിക്കണം' എന്നാണ് ഫോൺ സംഭാഷണത്തിൽ ഉള്ളതെന്നും റിപ്പോർട്ട്​ പറയുന്നു.

കഴിഞ്ഞ ആഴ്ച ജില്ല ഗവ: പ്ലീഡർ വിഷയത്തിൽ പൊലീസിന് നിയമോപദേശം നൽകിയിരുന്നു. യൂത്ത് ലീഗ് നേതാവിന്‍റെ പരാതിയിലാണ് പൊലീസ് റിപ്പോർട്ട്. ജൂൺ 28 നാണ് യുവതി എൻ.സി.പി സംസ്ഥാന കമ്മിറ്റിയംഗം തന്നെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതി കുണ്ടറ പൊലീസിന് നൽകിയത്. 

Tags:    
News Summary - police give clean chit to A. K. Saseendran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.