തൃശൂർ: പൊലീസുകാരുടെ മുടങ്ങിക്കിടന്ന ഇൻഷുറൻസ് പ്രീമിയം ഇന്നലെ തിരക്കിട്ട് അടച്ചു. പൊലീസുകാരുടെ ശമ്പളത്തിൽ നിന്ന് പിടിച്ച് എൽ.ഐ.സി അടക്കമുള്ള ഇൻഷുറൻസ് കമ്പനികൾക്ക് അടക്കേണ്ട നവംബർ മുതലുള്ള പ്രീമിയം അടച്ചിട്ടില്ല എന്ന കാര്യം ബുധനാഴ്ച 'മാധ്യമം' വെളിെപ്പടുത്തിയതോടെയാണ് തിരക്കിട്ട് പോളിസി അടച്ചത്. പൊലീസ് ഹെഡ്ക്വാർട്ടേഴ്സിൽ നിന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് പണം അടക്കാത്തതിെൻറ വിശദാംശങ്ങളും കാരണവും തിരക്കിയതോടെയാണ് അടിയന്തരനടപടിയുണ്ടായത്.
കഴിഞ്ഞ നവംബർ മുതലാണ് പ്രീമിയം കുടിശ്ശികയായത്. ഈ ഫെബ്രുവരി വരെയുള്ള തുകയാണ് ഇന്നലെ അടച്ചത്. സാധാരണയായി ഉത്തരവ് എത്തി, അത് പണമാക്കി ദിവസങ്ങളെടുത്ത് നടക്കുന്നതാണ് ഇതിെൻറ നടപടിക്രമങ്ങളെങ്കിലും മണിക്കൂറുകൾക്കകമാണ് പണം അനുവദിച്ചതും അടച്ചതും. സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വിവിധ വകുപ്പുകളിലെ അടിയന്തര പ്രാധാന്യമില്ലാത്ത തുകകൾ വകമാറ്റുന്നുണ്ടേത്ര. അങ്ങനെയാണ് പൊലീസുകാരുടെപ്രീമിയവും വകമാറ്റിയത്.
അപകടകരമായ സാഹചര്യത്തിൽ തൊഴിലെടുക്കുന്ന തങ്ങൾക്ക് എന്തെങ്കിലും സംഭവിച്ചാൽ കുടുംബത്തിന് പ്രതീക്ഷയാകുന്ന ഇൻഷുറൻസ് പ്രീമിയം അടക്കുന്നതിൽ വീഴ്ചവരുത്തിയതിൽ സേനാംഗങ്ങളിൽ വലിയ എതിർപ്പ് ഉയർന്ന് തുടങ്ങിയിരുന്നു. ഇൻഷുറൻസും, വായ്പകളും മറ്റ് പിരിവുകളുമുൾപ്പെടെയുള്ളവ പിടിച്ചാണ് ശമ്പളം അനുവദിക്കുക.ശമ്പള സ്ലിപ്പിൽ ഇത് രേഖപ്പെടുത്തുകയും ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.