കൊണ്ടോട്ടി: മുഖ്യമന്ത്രിയെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയിൽ വാട്ട്സ് ആപ്പ് ഗ്രൂപ്പിലേക്ക് സന്ദേശം അയച്ച പൊലീസുകാരന് സസ്പെൻഷൻ. കൊണ്ടോട്ടി സി.െഎ ഒാഫിസിന് കീഴിലുളള ട്രാഫിക് യൂനിറ്റിലെ സീനിയർ സിവിൽ പൊലീസ് ഒാഫിസർ ഭാഗേഷ് ദാസിനെയാണ് ജില്ല പൊലീസ് മേധാവി വ്യാഴാഴ്ച സസ്പെൻഡ് ചെയ്തത്.
പൊലീസുകാർക്കിടെയിലുളള പൊലീസിയ വാട്ട്സ് ആപ്പ് ഗ്രൂപ്പിലേക്ക് അയച്ച സന്ദേശമാണ് നടപടിക്ക് ഇടയാക്കിയത്. വിരമിച്ച ഡി.ജി.പി ടി.പി. സെൻകുമാറിനെ പ്രകീർത്തിച്ചും മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്തുന്ന രീതിയിലുമായിരുന്നു സന്ദേശം. മറ്റൊരു ഗ്രൂപ്പിൽ നിന്ന് ലഭിച്ച സന്ദേശം പൊലീസ് ഗ്രൂപ്പിലേക്ക് ൈകമാറുകയായിരുന്നു. സന്ദേശം വിവാദമായതോടെ ജില്ല പൊലീസ് മേധാവി ഇയാളെ നേരിൽ വിളിച്ച് വിശദാംശം തേടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.