വണ്ടിപ്പെരിയാറിലെ ബാലികയുടെ കൊലപാതകം പുനരാവിഷ്​കരിച്ച് ​പൊലീസ് തെളിവെടുപ്പ്

കുമളി: വണ്ടിപ്പെരിയാർ ചുരക്കുളം എസ്​റ്റേറ്റ് ലയത്തിൽ ബാലിക പീഡനത്തെ തുടർന്ന് കൊല്ലപ്പെട്ട സംഭവത്തിൽ ഡമ്മി ഉപയോഗിച്ച് പൊലീസ് തെളിവെടുത്തു. ഞായറാഴ്ച രാവിലെ 10 മണിയോടെ പ്രതി അർജുനനെ (21) ലയത്തിലെത്തിച്ചാണ് കൊലപാതക രംഗം പുനരാവിഷ്കരിച്ച്​ തെളിവെടുത്തത്​.

മരണപ്പെട്ട പെൺകുട്ടിയുടെ തൂക്കവും ഉയരവുമുള്ള ഡമ്മി തയാറാക്കിയാണ് സംഘം എത്തിയത്. 18.5 കിലോഗ്രാം ഭാരവും 112 സെ.മീ ഉയരവുള്ള ഡമ്മി പ്രത്യേകം തയാറാക്കിയതായിരുന്നു.

മുറിയിൽ കയറിയ പ്രതി സംഭവം പൊലീസിനോട്​ വിവരിച്ചു. പീഡനത്തെ തുടർന്ന് അബോധാവസ്ഥയിലായ കുട്ടിയെ ഇടതു കൈയിൽ താങ്ങിയെടുത്താണ് കഴുത്തിൽ ഷാൾ ചുറ്റിയത്. ഇതിനായി ഷാൾ മുറിക്കുള്ളിലെ അലമാരയിൽനിന്ന്​ എടുത്ത വിധവും പ്രതി കാണിച്ചു.

ഷാൾ കഴുത്തിൽ പ്രത്യേക രീതിയിൽ ചുറ്റിയ ശേഷം വാഴക്കുല കെട്ടി തൂക്കാൻ ഉത്തരത്തിൽ കെട്ടിയിരുന്ന കയറിലേക്ക് ഷാൾ കുരുക്കി കുട്ടിയെ ഉയർത്തിയ ശേഷം പിടിവിടുകയായിരുന്നു.

ഇതിനിടെ, അബോധാവസ്ഥയിലായിരുന്ന കുട്ടി കണ്ണ് തുറന്നെങ്കിലും മരണം ഉറപ്പാക്കിയ ശേഷമാണ് കട്ടിലിൽ കയറി ജനൽ വഴി പുറത്തേക്ക് കടന്നതെന്ന് പ്രതി പറഞ്ഞു. പുറത്തിറങ്ങിയ ശേഷം ജനലി​െൻറ കൊളുത്ത് ഇട്ട വിധവും പ്രതി കാണിച്ചുകൊടുത്തു. പീരുമേട് ഡിവൈ.എസ്​.പി സനൽകുമാർ, സി.ഐമാരായ ടി.ഡി.സുനിൽകുമാർ, ജോബിൻ ആൻറണി എന്നിവരുടെ നേതൃത്വത്തിൽ വൻ പൊലീസ് സംഘമാണ് പ്രതിയെ തെളിവെടുപ്പിനായി എത്തിച്ചത്. തെളിവെടുപ്പിനുശേഷം പ്രതിയെ വണ്ടിപ്പെരിയാർ ആശുപത്രിയിലെത്തിച്ച് വൈദ്യ പരിശോധനയും നടത്തി.

Tags:    
News Summary - Police reopen murder case of girl in Vandiperiyar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.