കട്ടപ്പന: മദ്യലഹരിയില്‍ െപാലീസ് ഉദ്യോഗസ്ഥരെ അസഭ്യം പറയുകയും സ്‌റ്റേഷനില്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്ത റിട്ട. എസ്.ഐെയയും ഡ്രൈവെറയും അറസ്റ്റ് ചെയ്തു. റിട്ട. എസ്.ഐ കട്ടപ്പന താണോലില്‍ ദേവസ്യ, വണ്ടി ഓടിച്ച പന്തപ്പള്ളില്‍ റെജി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച വൈകീട്ട് ഏഴോടെയാണ് സംഭവം. മദ്യപിച്ചശേഷം അണക്കരയില്‍നിന്ന് ഇരുവരും കട്ടപ്പനക്ക് വരുകയായിരുന്നു. ഇതിനിടെ, വഴിയരികിൽ നിന്ന കാല്‍നടക്കാരെ ദേവസ്യ അസഭ്യം പറഞ്ഞു. നാട്ടുകാര്‍ വിവരം വണ്ടന്മേട് പൊലീസില്‍ അറിയിച്ചു.
പൊലീസ് വാഹനത്തിനു കൈകാട്ടി തടയാൻ ശ്രമിച്ചിട്ടും നിര്‍ത്തിയില്ല. പിന്നീട് കട്ടപ്പന ട്രാഫിക് പൊലീസ് പാറക്കടവില്‍ വാഹനം തടയുകയായിരുന്നു. ഈ സമയം ഒാടിക്കൂടിയ നാട്ടുകാരുടെ സാന്നിധ്യത്തില്‍ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരെ ഉള്‍പ്പെടെ ദേവസ്യ അസഭ്യം പറഞ്ഞു. ഇതോടെ ട്രാഫിക് പൊലീസ് ഇരുവരെയും കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലെത്തിച്ചു. എന്നിട്ടും അസഭ്യവർഷം തുടര്‍ന്നതോടെ കട്ടപ്പന പൊലീസിന് കൈമാറുകയായിരുന്നു. മദ്യപിച്ച് ബഹളമുണ്ടാക്കിയതിന് ദേവസ്യക്കെതിരെയും മദ്യപിച്ച് വാഹനമോടിച്ചതിന് റെജിക്കെതിരെയും കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.