ചുവരില്‍ മൂത്രമൊഴിച്ചതിന് മര്‍ദനം;പൊലീസുകാരന് സസ്പെന്‍ഷന്‍

കണ്ണൂര്‍: സംസ്ഥാന സ്കൂള്‍ കലോത്സവം കഴിഞ്ഞ് മടങ്ങുന്നതിനിടെ പൊലീസ് ക്വാര്‍ട്ടേഴ്സിന്‍െറ ചുവരില്‍ മൂത്രമൊഴിച്ചുവെന്നാരോപിച്ച് വിദ്യാര്‍ഥിയെയും കൂടെയുണ്ടായിരുന്നയാളെയും മര്‍ദിച്ച സംഭവത്തില്‍ സിവില്‍ പൊലീസ് ഓഫിസറെ സസ്പെന്‍ഡ് ചെയ്തു. എ.ആര്‍ ക്യാമ്പിലെ  സിവില്‍ പൊലീസ് ഓഫിസര്‍ ഷിജോയിയെ ആണ് ജില്ല പൊലീസ് മേധാവി കെ.പി. ഫിലിപ്പ് സസ്പെന്‍ഡ് ചെയ്തത്. 

സംഭവത്തിലുള്‍പ്പെട്ട മാങ്ങാട്ടുപറമ്പ് കെ.എ.പി നാലാം ബറ്റാലിയനിലെ രണ്ട് പൊലീസുകാര്‍ക്കെതിരെയും നടപടിയുണ്ടായേക്കും. തിരൂര്‍ ഗവ. ബോയ്സ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥി തിരൂര്‍ മുത്തൂരിലെ അതുല്‍ജിത്ത് (17), മാതൃസഹോദരീപുത്രന്‍ അഭിലാഷ് (26) എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്.  കലോത്സവം സമാപിച്ച ജനുവരി 22നായിരുന്നു സംഭവം. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന്‍െറ കിഴക്കേ കവാടത്തിനു മുന്നിലെ പൊലീസ് സൊസൈറ്റി ഹാളിനു സമീപത്തെ ക്വാര്‍ട്ടേഴ്സിന്‍െറ മതിലിലാണ് ഇവര്‍ മൂത്രമൊഴിച്ചത്. ഇതുകണ്ട റെയില്‍വേ ക്വാര്‍ട്ടേഴ്സിലെ താമസക്കാരിയായ സ്ത്രീ ഇവരെ ശകാരിച്ചു. എന്നാല്‍, മൂത്രമൊഴിച്ച് തുടങ്ങിയെന്നും ഇനി കഴിഞ്ഞിട്ട് പോയ്ക്കോളാമെന്നും ഇവര്‍ പറഞ്ഞു. ഇത് ഇഷ്ടപ്പെടാതിരുന്ന സ്ത്രീ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. സമീപത്തെ ഹോട്ടലില്‍ കയറി ഭക്ഷണം കഴിക്കുകയായിരുന്ന ഇരുവരെയും ജീപ്പിലത്തെിയ നാല് പൊലീസുകാര്‍ റോഡിലേക്ക് വലിച്ചിഴച്ച് മര്‍ദിക്കുകയായിരുന്നു.

കലോത്സവത്തില്‍ മത്സരിക്കാനത്തെിയതാണെന്ന് പറഞ്ഞിട്ടും പിന്മാറാതെ പൊലീസുകാര്‍ ആക്രമിക്കുകയായിരുന്നു. റോഡില്‍ കുഴഞ്ഞുവീണ ഇരുവരെയും  സ്ഥലത്തത്തെിയ ജയിംസ് മാത്യു എം.എല്‍.എയും ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് കെ.വി. സുമേഷും ഇടപെട്ട് കണ്ണൂര്‍ എ.കെ.ജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പരാതി നല്‍കിയിരുന്നുവെങ്കിലും നടപടിയുണ്ടായില്ല. ഇതത്തേുടര്‍ന്ന് മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും നല്‍കിയ പരാതിയെ തുടര്‍ന്നാണ് പൊലീസുകാരനെതിരെ നടപടിയുണ്ടായത്.  

Tags:    
News Summary - police suspended

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.