ഒളികാമറ വിവാദം: അന്വേഷണ സംഘം എം.കെ. രാഘവ​െൻറ മൊഴിയെടുത്തു

കോഴിക്കോട്: ഒളികാമറ വിവാദത്തിൽ കോഴിക്കോട് മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി എം.കെ. രാഘവനിൽനിന്ന് അന്വേഷണ സംഘം മൊഴിയെ ടുത്തു. തിങ്കളാഴ്ച രാവിലെ രാഘവ​​െൻറ വസതിയിലെത്തി‍യാണ് പൊലീസ് ഉദ്യോഗസ്ഥർ മൊഴി രേഖപ്പെടുത്തിയത്. എ.സി.പി പി. വാഹ ിദ്, ഡി.സി.പി എ.കെ. ജമാലുദ്ദീൻ എന്നിവരുടെ നേതൃത്വത്തിൽ നാലംഗ സംഘമാണ് ഒരു മണിക്കൂർ പത്തു​ മിനിറ്റ്​​ സമയം മൊഴി രേ ഖപ്പെടുത്തിയത്.

വിഡിയോയിൽ പറയുന്ന കാര്യങ്ങളെക്കുറിച്ച് പി. വാഹിദും തന്നെ അപകീർത്തിപ്പെടുത്താൻ കൃത്രിമ മായി നിർമിച്ചതാണ് വിഡിയോ എന്ന രാഘവ‍​െൻറ പരാതി എ.കെ. ജമാലുദ്ദീനുമാണ് അന്വേഷിക്കുന്നത്. മൊഴിയെടുക്കലിന്​ ഹാജരാ കാൻ ആവശ്യപ്പെട്ട് ആദ്യം നോട്ടീസ് നൽകിയെങ്കിലും എം.കെ. രാഘവൻ എത്താത്തതിനാൽ ഞായറാഴ്ച വീണ്ടും നോട്ടീസ് നൽകിയിരു ന്നു. ഇതി‍​െൻറ അടിസ്ഥാനത്തിലാണ് തിങ്കളാഴ്ച രാവിലെ 7.15ഓടെ സിവിൽ സ്​റ്റേഷന് സമീപത്തെ വീട്ടിലെത്തി പൊലീസ് സംഘം മൊഴി രേഖപ്പെടുത്തിയത്.

മാധ്യമപ്രവർത്തകരെന്ന‌് പറഞ്ഞാണ‌് ചാനൽ സംഘം സമീപിച്ചതെന്നും വിഡിയോയിൽ കൃത്രിമം നടന്നുവെന്നുമുള്ള മുൻ നിലപാട് രാഘവൻ പൊലീസിനോട് ആവർത്തിച്ചെന്നാണ് സൂചന. വാർത്ത പുറത്തുവിട്ട ടി.വി 9 ഭാരത് വർഷ ഹിന്ദി ചാനൽ മേധാവിയുടെയും റിപ്പോർട്ടർമാരുടെയും മൊഴിയെടുക്കുമെന്ന‌് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി. പൂർണമായ വിഡിയോയും ചാനൽ അധികൃതരിൽനിന്ന്​ ​ശേഖരിച്ച്​ പരിശോധിക്കും.

പറയാനുള്ളതെല്ലാം പൊലീസ‌ിനോട‌് പറഞ്ഞെന്ന‌ും അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും അത‌് നടക്കട്ടെയെന്നും എം.കെ. രാഘവൻ പ്രതികരിച്ചു. മറ്റു കാര്യങ്ങൾ നീതിന്യായ കോടതിയും ജനകീയ കോടതിയും തീരുമാനിക്കട്ടെയെന്ന്​ അദ്ദേഹം കൂട്ടിച്ചേർത്തു.


എം.കെ. രാഘവനും ചില ബി.ജെ.പി നേതാക്കളും തമ്മിൽ ഒത്തുകളിയെന്ന്​ എൽ.ഡി.എഫ്

കോഴിക്കോട്: കോഴിക്കോട് മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി എം.കെ. രാഘവനും ബി.ജെ.പിയിലെ ചില നേതാക്കളും തമ്മിൽ ഒത്തുകളിയെന്ന ആരോപണവുമായി എൽ.ഡി.എഫ് രംഗത്ത്. രാഘവനെതിരെ ഉയർന്ന ഒളികാമറ വിവാദത്തിൽ ബി.െജ.പി സംസ്ഥാന പ്രസിഡൻറ്​ പി.എസ്. ശ്രീധരൻപിള്ള പ്രതികരിക്കാതെ ഒഴിഞ്ഞുമാറിയതും ബി.ജെ.പിക്ക് കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ കൂടുതൽ വോട്ട് ലഭിച്ച നാല് മണ്ഡലങ്ങളിലൊന്നായ കോഴിക്കോട്ട്​ ദുർബല സ്ഥാനാർഥിയെ നിർത്തിയതും രാഘവനെ സഹായിക്കാനാണെന്ന് സി.പി.എം കേന്ദ്രകമ്മിറ്റി അംഗം എളമരം കരീം വാർത്തസമ്മേളനത്തിൽ ആരോപിച്ചു.

സംസ്ഥാന പ്രസിഡൻറ്​ ഉൾ​െപ്പടെ അരഡസനോളം നേതാക്കൾ ബി.ജെ.പിക്ക് കോഴി​േക്കാട്ടുണ്ട്. എന്നിട്ടും, പൊതുവേദിയിൽ അധികം അറിയപ്പെടാത്ത യുവജന പ്രവർത്തകനെ സ്ഥാനാർഥിയാക്കിയത് ഒത്തുകളിയുടെ തെളിവാണ്. എം.കെ. രാഘവ​​െൻറ വോട്ടഭ്യർഥന നോട്ടീസിൽ ഒരിടത്തുപോലും ആർ.എസ്.എസിനെയോ ബി.ജെ.പിയെയോ കുറ്റപ്പെടുത്തുന്നില്ല. പരസ്പര ധാരണയുടെ തെളിവാണിത്.

പുറത്തുവന്ന വിഡിയോ സംബന്ധിച്ച് രാഘവൻ നൽകിയ പരാതിയിൽപോലും അന്വേഷണസംഘവുമായി അദ്ദേഹം സഹകരിക്കാത്തത് ഏപ്രിൽ 23ന് മുമ്പ് വിശദ പരിശോധന നടക്കരുതെന്ന ആഗ്രഹംകൊണ്ടാണ്. ടി.വി 9 ഭാരത് വർഷ പുറത്തുവിട്ട ഒളികാമറ ദൃശ്യത്തിന് പിന്നിൽ സി.പി.എം ജില്ല കമ്മിറ്റിയാണെന്ന രാഘവ​​െൻറ ആരോപണത്തിനെതിരെ അഡ്വ. പി.വി. ഹരി മുഖേന വക്കീൽ നോട്ടീസ് അയ​ച്ചെന്ന്​ സി.പി.എം ജില്ല സെക്രട്ടറി പി. മോഹനൻ പറഞ്ഞു. സി.പി.ഐ ജില്ല സെക്രട്ടറി ടി.വി. ബാലൻ, നേതാക്കളായ ബഡേരി ബഷീർ, പി.ടി. ആസാദ്, പി. കിഷൻചന്ദ്, ആലിക്കോയ എന്നിവരും വാർത്തസമ്മേളനത്തിൽ സംബന്ധിച്ചു.

Tags:    
News Summary - Police Take Statement of MK Raghavan - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.