ഒളികാമറ വിവാദം: അന്വേഷണ സംഘം എം.കെ. രാഘവെൻറ മൊഴിയെടുത്തു
text_fieldsകോഴിക്കോട്: ഒളികാമറ വിവാദത്തിൽ കോഴിക്കോട് മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി എം.കെ. രാഘവനിൽനിന്ന് അന്വേഷണ സംഘം മൊഴിയെ ടുത്തു. തിങ്കളാഴ്ച രാവിലെ രാഘവെൻറ വസതിയിലെത്തിയാണ് പൊലീസ് ഉദ്യോഗസ്ഥർ മൊഴി രേഖപ്പെടുത്തിയത്. എ.സി.പി പി. വാഹ ിദ്, ഡി.സി.പി എ.കെ. ജമാലുദ്ദീൻ എന്നിവരുടെ നേതൃത്വത്തിൽ നാലംഗ സംഘമാണ് ഒരു മണിക്കൂർ പത്തു മിനിറ്റ് സമയം മൊഴി രേ ഖപ്പെടുത്തിയത്.
വിഡിയോയിൽ പറയുന്ന കാര്യങ്ങളെക്കുറിച്ച് പി. വാഹിദും തന്നെ അപകീർത്തിപ്പെടുത്താൻ കൃത്രിമ മായി നിർമിച്ചതാണ് വിഡിയോ എന്ന രാഘവെൻറ പരാതി എ.കെ. ജമാലുദ്ദീനുമാണ് അന്വേഷിക്കുന്നത്. മൊഴിയെടുക്കലിന് ഹാജരാ കാൻ ആവശ്യപ്പെട്ട് ആദ്യം നോട്ടീസ് നൽകിയെങ്കിലും എം.കെ. രാഘവൻ എത്താത്തതിനാൽ ഞായറാഴ്ച വീണ്ടും നോട്ടീസ് നൽകിയിരു ന്നു. ഇതിെൻറ അടിസ്ഥാനത്തിലാണ് തിങ്കളാഴ്ച രാവിലെ 7.15ഓടെ സിവിൽ സ്റ്റേഷന് സമീപത്തെ വീട്ടിലെത്തി പൊലീസ് സംഘം മൊഴി രേഖപ്പെടുത്തിയത്.
മാധ്യമപ്രവർത്തകരെന്ന‌് പറഞ്ഞാണ‌് ചാനൽ സംഘം സമീപിച്ചതെന്നും വിഡിയോയിൽ കൃത്രിമം നടന്നുവെന്നുമുള്ള മുൻ നിലപാട് രാഘവൻ പൊലീസിനോട് ആവർത്തിച്ചെന്നാണ് സൂചന. വാർത്ത പുറത്തുവിട്ട ടി.വി 9 ഭാരത് വർഷ ഹിന്ദി ചാനൽ മേധാവിയുടെയും റിപ്പോർട്ടർമാരുടെയും മൊഴിയെടുക്കുമെന്ന‌് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി. പൂർണമായ വിഡിയോയും ചാനൽ അധികൃതരിൽനിന്ന് ശേഖരിച്ച് പരിശോധിക്കും.
പറയാനുള്ളതെല്ലാം പൊലീസിനോട‌് പറഞ്ഞെന്നും അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും അത‌് നടക്കട്ടെയെന്നും എം.കെ. രാഘവൻ പ്രതികരിച്ചു. മറ്റു കാര്യങ്ങൾ നീതിന്യായ കോടതിയും ജനകീയ കോടതിയും തീരുമാനിക്കട്ടെയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
എം.കെ. രാഘവനും ചില ബി.ജെ.പി നേതാക്കളും തമ്മിൽ ഒത്തുകളിയെന്ന് എൽ.ഡി.എഫ്
കോഴിക്കോട്: കോഴിക്കോട് മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി എം.കെ. രാഘവനും ബി.ജെ.പിയിലെ ചില നേതാക്കളും തമ്മിൽ ഒത്തുകളിയെന്ന ആരോപണവുമായി എൽ.ഡി.എഫ് രംഗത്ത്. രാഘവനെതിരെ ഉയർന്ന ഒളികാമറ വിവാദത്തിൽ ബി.െജ.പി സംസ്ഥാന പ്രസിഡൻറ് പി.എസ്. ശ്രീധരൻപിള്ള പ്രതികരിക്കാതെ ഒഴിഞ്ഞുമാറിയതും ബി.ജെ.പിക്ക് കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ കൂടുതൽ വോട്ട് ലഭിച്ച നാല് മണ്ഡലങ്ങളിലൊന്നായ കോഴിക്കോട്ട് ദുർബല സ്ഥാനാർഥിയെ നിർത്തിയതും രാഘവനെ സഹായിക്കാനാണെന്ന് സി.പി.എം കേന്ദ്രകമ്മിറ്റി അംഗം എളമരം കരീം വാർത്തസമ്മേളനത്തിൽ ആരോപിച്ചു.
സംസ്ഥാന പ്രസിഡൻറ് ഉൾെപ്പടെ അരഡസനോളം നേതാക്കൾ ബി.ജെ.പിക്ക് കോഴിേക്കാട്ടുണ്ട്. എന്നിട്ടും, പൊതുവേദിയിൽ അധികം അറിയപ്പെടാത്ത യുവജന പ്രവർത്തകനെ സ്ഥാനാർഥിയാക്കിയത് ഒത്തുകളിയുടെ തെളിവാണ്. എം.കെ. രാഘവെൻറ വോട്ടഭ്യർഥന നോട്ടീസിൽ ഒരിടത്തുപോലും ആർ.എസ്.എസിനെയോ ബി.ജെ.പിയെയോ കുറ്റപ്പെടുത്തുന്നില്ല. പരസ്പര ധാരണയുടെ തെളിവാണിത്.
പുറത്തുവന്ന വിഡിയോ സംബന്ധിച്ച് രാഘവൻ നൽകിയ പരാതിയിൽപോലും അന്വേഷണസംഘവുമായി അദ്ദേഹം സഹകരിക്കാത്തത് ഏപ്രിൽ 23ന് മുമ്പ് വിശദ പരിശോധന നടക്കരുതെന്ന ആഗ്രഹംകൊണ്ടാണ്. ടി.വി 9 ഭാരത് വർഷ പുറത്തുവിട്ട ഒളികാമറ ദൃശ്യത്തിന് പിന്നിൽ സി.പി.എം ജില്ല കമ്മിറ്റിയാണെന്ന രാഘവെൻറ ആരോപണത്തിനെതിരെ അഡ്വ. പി.വി. ഹരി മുഖേന വക്കീൽ നോട്ടീസ് അയച്ചെന്ന് സി.പി.എം ജില്ല സെക്രട്ടറി പി. മോഹനൻ പറഞ്ഞു. സി.പി.ഐ ജില്ല സെക്രട്ടറി ടി.വി. ബാലൻ, നേതാക്കളായ ബഡേരി ബഷീർ, പി.ടി. ആസാദ്, പി. കിഷൻചന്ദ്, ആലിക്കോയ എന്നിവരും വാർത്തസമ്മേളനത്തിൽ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.