പൊലീസ്​ ട്രെയിനികളെ എ.ഡി.ജി.പിയുടെ അനുമതിയില്ലാതെ പൊതുചടങ്ങുകളിൽ പങ്കെടുപ്പിക്കരുത്

‘മാ​ധ്യ​മം’ വാ​ർ​ത്ത​യെ തു​ട​ർ​ന്നാ​ണ്​ സാ​യു​ധ​സേ​ന ഡി.​ഐ.​ജി​യു​ടെ ഉ​ത്ത​ര​വ് 

മ​ല​പ്പു​റം: പൊ​തു​പ​രി​പാ​ടി​ക​ളി​ൽ പൊ​ലീ​സ് ട്രെ​യി​നി​ക​ളെ പ​ങ്കെ​ടു​പ്പി​ക്കു​ന്ന​തി​നു​മു​മ്പ് ബ​ന്ധ​പ്പെ​ട്ട ക​മാ​ൻ​ഡ​ന്‍റു​മാ​ർ സാ​യു​ധ​സേ​ന വി​ഭാ​ഗം എ.​ഡി.​ജി.​പി​യു​ടെ മു​ൻ​കൂ​ർ അ​നു​മ​തി രേ​ഖാ​മൂ​ലം വാ​ങ്ങ​ണ​മെ​ന്നും ട്രെ​യി​നി​ക​ളു​ടെ പ​രി​ശീ​ല​ന പു​സ്ത​ക​ത്തി​ലെ നി​ർ​ദേ​ശ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി ന​ട​പ്പാ​ക്ക​ണ​മെ​ന്നും ഉ​ത്ത​ര​വ്.

സ​ർ​ക്കാ​ർ പ​രി​പാ​ടി​ക​ളി​​ല​ട​ക്കം നി​ർ​ദേ​ശം ബാ​ധ​ക​മാ​ണെ​ന്ന്​ സാ​യു​ധ​സേ​ന പൊ​ലീ​സ്​ ​ഡെ​പ്യൂ​ട്ടി ഇ​ൻ​സ്​​​പെ​ക്ട​ർ ജ​ന​റ​ൽ തി​ങ്ക​ളാ​ഴ്ച​ ഇ​റ​ക്കി​യ ഉ​ത്ത​ര​വി​ൽ വ്യ​ക്ത​മാ​ക്കി. സം​സ്ഥാ​ന​ത്തെ എ​ല്ലാ പൊ​ലീ​സ്​ ബ​റ്റാ​ലി​യ​നു​ക​ൾ​ക്കും നി​ർ​ദേ​ശം ബാ​ധ​ക​മാ​ണ്. മ​ല​പ്പു​റ​ത്ത്​ സ്​​പോ​ർ​ട്​​സ്​ കൗ​ൺ​സി​ലി​ന്‍റെ​യും ജി​ല്ല ഒ​ളി​മ്പി​ക്​ അ​സോ​സി​യേ​ഷ​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന സ്വീ​ക​ര​ണ പ​രി​പാ​ടി​യി​ൽ എം.​എ​സ്.​പി​യി​ലെ പൊ​ലീ​സ്​ ട്രെ​യി​നി​ക​ളെ കാ​ഴ്ച​ക്കാ​രാ​യി പ​​ങ്കെ​ടു​പ്പി​ച്ചെ​ന്ന ‘മാ​ധ്യ​മം’ വാ​ർ​ത്ത​ക്ക്​ പി​ന്നാ​ലെ​യാ​ണ്​ നി​ർ​ദേ​ശം​.

അ​സാ​ധാ​ര​ണ ന​ട​പ​ടി​ക്കെ​തി​രെ വി​വി​ധ കോ​ണു​ക​ളി​ൽ​നി​ന്ന്​ വി​മ​ർ​ശ​ന​വും ഉ​യ​ർ​ന്നി​രു​ന്നു. ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട്​ കു​ന്നു​മ്മ​ലി​ലെ സ്വ​കാ​ര്യ ഹാ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ലേ​ക്കാ​ണ്​ നൂ​റി​ല​ധി​കം പൊ​ലീ​സ്​ ട്രെ​യി​നി​ക​ളെ വി​ളി​ച്ചു​വ​രു​ത്തി​യ​ത്​. പൊ​ലീ​സു​മാ​യി ഒ​രു​ബ​ന്ധ​വു​മി​ല്ലാ​ത്ത പ​രി​പാ​ടി​യി​ൽ ട്രെ​യി​നി​ക​ളെ പ​​ങ്കെ​ടു​പ്പി​ച്ച​ത്​ സ​ദ​സ്സി​ൽ ആ​ളെ തി​ക​ക്കാ​നാ​യി​രു​ന്നു. പൊ​ലീ​സ് വാ​ഹ​ന​ത്തി​ൽ ത​ന്നെ​യാ​യി​രു​ന്നു​ ഇ​വ​ർ പ​രി​പാ​ടി​ക്കെ​ത്തി​യ​ത്. 

Tags:    
News Summary - Police trainees should not participate in public functions without ADGP's permission

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.