തിരുവനന്തപുരം: അപരിചിതരുടെ വിഡിയോ കോളുകൾ അറ്റൻഡ് ചെയ്യരുതെന്ന് പൊലീസ്. കേരള പൊലീസിന്‍റെ സൈബർ വിഭാഗമായ സൈബർ ഡോമാണ് മുന്നറിയിപ്പ് നൽകിയത്.

ഈയിടെയായി അപരിചിതരുടെ വിഡിയോ കോള്‍ അറ്റന്‍ഡ് ചെയ്തവരുടെ സ്‌ക്രീന്‍ ഷോട്ട് , റെക്കോഡ് ചെയ്ത വിഡിയോ എന്നിവ ഉപയോഗിച്ച് ബ്ലാക്ക് മെയില്‍ ചെയ്യുന്ന പരാതികള്‍ കൂടുതലായി പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്. കോള്‍ ചെയ്യുന്നവര്‍ നഗ്‌നത പ്രദര്‍ശിപ്പിച്ചുകൊണ്ടായിരിക്കും ഇത്തരം കോളുകള്‍ ചെയ്യുന്നത്.

കോള്‍ അറ്റന്‍ഡ് ചെയ്യുന്ന സമയം തന്നെ സ്‌ക്രീന്‍ഷോട്ടുകളും വീഡിയോ റെക്കോര്‍ഡിങ്‌സ് എന്നിവ എടുത്തതിനു ശേഷം ഇവ ഉപയോഗിച്ച് പണം ആവശ്യപ്പെടുക, ബ്ലാക് മെയില്‍ ചെയ്യുക തുടങ്ങിയവ കണ്ടു വരുന്നുണ്ട്. കോള്‍ അറ്റന്‍ഡ് ചെയ്ത വ്യക്തി അശ്ലീല ചാറ്റില്‍ ഏര്‍പ്പെട്ടുവെന്ന മട്ടില്‍ പ്രചരിപ്പിക്കുമെന്നാകും ഭീഷണി.

ഇത്തരത്തില്‍ നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ പൊതുജനങ്ങള്‍ അപരിചിതരില്‍ നിന്നും വരുന്ന വിഡിയോ കോളുകള്‍ അറ്റന്‍ഡ് ചെയ്ത് വഞ്ചിക്കപ്പെടാതിരിക്കുവാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് കേരള പൊലീസ് മുന്നറിയിപ്പ് നല്‍കി.

Full View

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.