തൃശൂരിൽ യു.ഡി.എഫ് പരാജയപ്പെട്ടാൽ കോൺഗ്രസിൽ ഉരുൾപൊട്ടലുണ്ടാവുമെന്ന് രാഷ്ട്രീയ നിരീക്ഷകർ

കോഴിക്കോട്: തൃശൂരിൽ കെ.മുരളീധരൻ പരാജയപ്പെട്ടാൽ കോൺഗ്രസിൽ ഉൾപൊട്ടൽ ഉണ്ടാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ തന്നെ കെ.മുരളീധരന് പരാജയത്തിന്റെ സൂചന നൽകിയിരുന്നു.മുരളീധരൻ കോൺഗ്രസിന്റെ അടിത്തട്ടിലുള്ള പ്രവർത്തനത്തിൽ വിമർശനം ഉയർത്തിയത്. കോൺഗ്രസ് പ്രവർത്തകർ ബൂത്ത് തലത്തിൽ പ്രവർത്തനത്തിൽ സജീവമായിരുന്നില്ലെന്ന് രാഷ്ട്രീയ നിരീക്ഷരും ചൂണ്ടിക്കാണിച്ചിരുന്നു. ഈ വിലയിരുത്തലൊക്കെ ശരിവെക്കുകയാണ് എൻ.ഡി.എ സ്ഥാനാർഥി സുരേഷ് ഗോപിയുടെ മുന്നേറ്റം.

തൃശൂർ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ യി.ഡി.എഫ് സ്ഥാനാർഥി ടി.എൻ പ്രതാപൻ മുന്നേറിയ ഇടങ്ങളിലെല്ലാം സുരേഷ് ഗോപി മുന്നേറ്റം നടത്തി. കോൺഗ്രസ് വോട്ടാണ് എൻ.ഡി.എയിലേക്ക് ഒഴികിയതെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. വി.എസ് സുനിൽകുമാറിന് ഇടത് വോട്ട് പിടിച്ചു നിൽക്കാൻ കഴിഞ്ഞു. തൃശൂരിലാണ് സംസ്ഥാനത്ത് വലിയതോതിൽ കോൺഗ്രസിന് വോട്ട് എൻ.ഡിയിലേക്ക് പോയത്. ലീഡർ കെ.കരുണാകരന്റെ തട്ടകത്തിലാണ് കെ.മുരളീധരൻ വീണ്ടും പ്രതിസന്ധി നേരിടുന്നത്.

വടകരയിൽനിന്ന് കെ. മുരളീധരനെ തൃശൂരിലേക്ക് മാറ്റിയ കോൺഗ്രസ് നേതൃത്വം വിജയം ഉറപ്പാക്കുന്ന തരത്തിൽ പ്രവർത്തിച്ചില്ലായിരുക്കും പ്രധാന വിമർശനം. കോൺഗ്രസിന്റെ സംഘടനാ സംവിധാനം തൃശൂരിൽ ദുർബലമാണെന്ന പലരും ചൂണ്ടിക്കാണിച്ചുവെങ്കിലും അതൊന്നും പരിഹരിക്കാൻ യു.ഡി.എഫിന് കഴിഞ്ഞില്ല. ന്യൂനപക്ഷ വോട്ടുകൾ ലഭിക്കുമെന്ന് ആത്മവിശ്വാസമായിരുന്നു യു.ഡി.എഫ് പ്രതീക്ഷി. കെ. മുരളീധരനെ തൃശൂരിലെ കോൺഗ്രസുകാർ കാലുവാരിയെന്നായിരിക്കും ഉയരുന്ന പ്രധാന വിമർശനം.

കേരളം മുഴുവൻ യു.ഡി.എഫ് തരംഗം ആഞ്ഞടിച്ചപ്പോഴാണ് കെ. മുരളീധരനെന്ന വൻമരം തിരച്ചടി നേരിട്ടത്. അതിനാൽ കോൺഗ്രസിലെ ഗ്രൂപ്പുകൾ തമ്മിലുള്ള കിടമൽസരം പുതിയ രൂപവും ഭാവവും ആർജിക്കാനിടയുണ്ട്. കെ.മുരളീധരൻ സംസ്ഥാനത്ത് തുടരുകയാണെങ്കിൽ അതും കോൺഗ്രസിനുള്ള പുതിയ പ്രശ്നങ്ങൾ രൂപപ്പെടും. വിജയിച്ചാൽ സംസ്ഥാനത്തെ ആദ്യത്തെ ബി.ജെ.പി അംഗം ആകും സുരേഷ്ഗോപി. മണ്ഡലത്തിലെ രാഷ്ട്രീയ ചിത്രം മാറ്റിയെഴുതുകയാണ് അദ്ദേഹം. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വിജയിക്കാനായില്ലെങ്കിലും 2,93,822 വോട്ടു ആണ് സുരേഷ് ഗോപി നേടിയത്....

Read more at: https://www.manoramaonline.com/news/latest-news/2024/06/04/2024-thrissur-lok-sabha-election-constituency-updates.html...

Read more at: https://www.manoramaonline.com/news/latest-news/2024/06/04/2024-thrissur-lok-sabha-election-constituency-updates.html

Tags:    
News Summary - Political observers say that if the UDF loses in Thrissur, there will be a landslide in the Congress

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.