തിരുവനന്തപുരം: രാഷ്ട്രീയ സംഘർഷങ്ങൾ ആവർത്തിക്കാതിരിക്കുന്നതിന് മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചുചേർത്ത സർവകക്ഷിയോഗം ഞായറാഴ്ച നടക്കും. ഉച്ചക്ക് മൂന്നിന് തൈക്കാട് െഗസ്റ്റ് ഹൗസിലാണ് യോഗംചേരുക.
ഗവർണറുടെ നിർദേശപ്രകാരം കഴിഞ്ഞ തിങ്കളാഴ്ച മുഖ്യമന്ത്രി പിണറായി വിജയെൻറ നേതൃത്വത്തിൽ സി.പി.എം, ബി.ജെ.പി, ആർ.എസ്.എസ് നേതാക്കൾ നടത്തിയ ചർച്ചയിലെ ധാരണയുടെ അടിസ്ഥാനത്തിലാണ് സർവകക്ഷിയോഗം ചേരുന്നത്. സി.പി.എം-ബി.ജെ.പി സംഘർഷങ്ങളുണ്ടായ തിരുവനന്തപുരം, കോട്ടയം, കണ്ണൂർ ജില്ലകളിൽ സർവകക്ഷിയോഗത്തിന് മുന്നോടിയായ സമാധാനചർച്ചകൾ നടന്നിരുന്നു.
ഇതിനിടെ ശ്രീകാര്യത്ത് കൊല്ലപ്പെട്ട രാേജഷിെൻറ വസതി സന്ദർശിക്കാൻ കേന്ദ്രമന്ത്രി അരുൺ ജെയിറ്റ്ലി ഞായറാഴ്ച തിരുവനന്തപുരത്തെത്തുന്നുണ്ട്. രാവിലെ 11ന് തലസ്ഥാനത്തെത്തുന്ന അദ്ദേഹം 11.45നാണ് രാേജഷിെൻറ കുടുംബത്തെ സന്ദർശിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.