തിരുവനന്തപുരം: അരയും തലയും മുറുക്കിയുള്ള പ്രചാരണത്തിനും ഒരു ദിവസത്തെ നിശബ്ദ പ്രചാരണത്തിനും ശേഷം ക േരളം ഇന്ന് ബൂത്തിലേക്ക്. രാഷ്ട്രീയം ഉള്ളിലേറ്റിയവർക്കെല്ലാം ഒന്നേ പറയാനുള്ളു. നമ്മുടെ ചിഹ്നം മറക്കരുതേ. ..
രാഷ്ട്രീയ സാമൂഹിക, സിനിമ, കായിക രംഗത്തെ പ്രമുഖർ രാവിലെതന്നെ വോട്ടുചെയ്യാനെത്തും. ഗവർണർ ജസ്റ്റി സ് പി. സദാശിവം തിരുവനന്തപുരം ജവഹർനഗർ എൽ.പി സ്കൂളിൽ ഭാര്യ സരസ്വതിക്കൊപ്പം രാവ ിലെ എട്ടിന് വോട്ട് ചെയ്യും. മുഖ്യമന്ത്രി പിണറായി വിജയൻ കണ്ണൂർ പിണറായി ആർ.സി അമല ബേ സിക് യു.പി സ്കൂളിലും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആലപ്പുഴ ചെന്നിത്തല തൃപ് പെരുംതുറ എൽ.പി സ്കൂളിലും വോട്ടുചെയ്യും. എ.കെ. ആൻറണി, സി.പി.എം പോളിറ്റ് ബ്യൂറോ അംഗങ് ങളായ എസ്. രാമചന്ദ്രൻപിള്ള, എം.എ. ബേബി എന്നിവർക്ക് വോട്ട് തലസ്ഥാനത്താണ്.
ആൻറ ണിക്ക് തിരുവനന്തപുരം ജഗതി ഹൈസ്കൂളിലാണ് വോട്ട്. എസ്. രാമചന്ദ്രൻപിള്ളക്ക് ബാർട്ടൺഹില്ലിലും എം.എ. ബേബിക്ക് സെൻറ് ജോസഫ് സ്കൂളിലുമാണ് വോട്ട്. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് കണ്ണൂർ കോടിയേരി ജൂനിയർ ബേസിക് സ്കൂളിലാണ് േവാട്ട്. വി.എസ്. അച്യുതാനന്ദൻ ആലപ്പുഴ പറവൂർ വ. ഹൈസ്കൂളിൽ വോട്ട് ചെയ്യും.
ഉമ്മൻ ചാണ്ടിക്ക് പുതുപ്പള്ളി ജോർജിൻ പബ്ലിക് സ്കൂളിലാണ് വോട്ട്. കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രന് വടകര ചോമ്പാല എൽ.പി.എസിലും എ.െഎ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന് ആലപ്പുഴ തിരുവമ്പാടി ഹയർസെക്കൻഡറി സ്കൂളിലും മുസ്ലിംലീഗ് സംസ്ഥാന പ്രസിഡൻറ് ഹൈദരലി ശിഹാബ് തങ്ങൾക്ക് പാണക്കാട് സി.കെ.എം.എം.എൽ.പി സ്കൂളിലുമാണ് വോട്ട്. പി.കെ. കുഞ്ഞാലിക്കുട്ടിക്കും ഇതേ സ്കൂളിലാണ് വോട്ട്.
മന്ത്രി കടകംപള്ളി സുരേന്ദ്രൻ ആനയറ സ്കൂളിൽ വോട്ട് ചെയ്യും. ശശി തരൂർ വഴുതക്കാട് കോട്ടണ്‍ഹില്‍ സ്കൂളിലും എൽ.ഡി.എഫ് സ്ഥാനാർഥി സി. ദിവാകരൻ കമലേശ്വരം ഹയർസെക്കൻഡറി സ്കൂളിലും എൻ.ഡി.എ സ്ഥാനാർഥി കുമ്മനം രാജശേഖരൻ ഫോർട്ട് ഹൈസ്കൂളിലും വോട്ട് ചെയ്യും. ആറ്റിങ്ങൽ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥി എ. സമ്പത്തിന് കോട്ടൺഹിൽ സ്കൂളിലാണ് വോട്ട്. യു.ഡി.എഫ് സ്ഥാനാർഥി അടൂർ പ്രകാശിന് അടൂർ ഗവ.എൽ.പി.എസിലാണ് വോട്ട്.
കെ.പി.സി.സി മുൻ പ്രസിഡൻറുമാരായ വി.എം. സുധീരന് തിരുവനന്തപുരം കുന്നുകുഴി യു.പി.എസിലും എം.എം.ഹസന് ജഗതി ഹൈസ്കൂളിലും തെന്നല ബാലകൃഷ്ണപിള്ള ഏണിക്കര എൽ.പി.എസിലും വോട്ട് ചെയ്യും. സി.പി.െഎ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് കോട്ടയം കൊച്ചുകാഞ്ഞിരപാറ എസ്.വി.ജി.എൽ.പി.എസിലും ദേശീയ സെക്രേട്ടറിയറ്റ് അംഗം ബിനോയ് വിശ്വത്തിന് എം.പി കോഴിേക്കാട് തൊണ്ടയാട് ചിന്മയ സ്കൂളിലും പന്ന്യൻ രവീന്ദ്രന് കണ്ണൂർ കക്കാട് പുഴാതി യു.പി സ്കൂളിലും കെ.ഇ. ഇസ്മായിലിന് പാലക്കാട് കിഴക്കഞ്ചേരി എച്ച്.എസ്.എസിലുമാണ് വോട്ട്.
ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് പി.എസ്. ശ്രീധരൻപിള്ള കോഴിക്കോട് ഇരുത്തിയാട് ആശ്വാസകേന്ദ്രത്തിൽ വോട്ട് ചെയ്യും. മന്ത്രിമാരായ ഇ. ചന്ദ്രശേഖരൻ കാസർകോട് കോളിയടുക്കം ഗവ.യു.പി.എസിലും കെ. രാജു പുനലൂർ നെട്ടയം ഗവ.എച്ച്.എസിലും പി. തിലോത്തമൻ ചേർത്തല സൗത്ത് പഞ്ചായത്തിലെ ഒമ്പതാം വാർഡിലെ വിവി ഗ്രാമം െഎ.ടി.സിയിലും വി.എസ്. സുനിൽകുമാർ തൃശൂർ നാട്ടിക മാങ്ങാട്ടുകര എ.യു.പി.എസിലും വോട്ട് ചെയ്യും. ആർച്ച് ബിഷപ് കർദിനാൾ ക്ലീമിസ് കാതോലിക്ക ബാവ പട്ടം ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ വോട്ട് ചെയ്യും. ആർച്ച് ബിഷപ് ഡോ. സൂസപാക്യം കവടിയാർ ജവഹർ നഗർ എൽ.പി.എസിൽ വോട്ടു ചെയ്യും.
രാജ്മോഹന്‍ ഉണ്ണിത്താൻ- ഇരവിപുരം കോയിക്കല്‍ എല്‍.പി.എസ്, കെ. സുധാകരന്- കണ്ണൂർ ഗവ. ടൗണ്‍ ഹയര്‍സെക്കൻഡറി സ്കൂള്‍, കെ. മുരളീധരന്- തിരുവനന്തപുരം ജവഹര്‍ നഗര്‍ എല്‍.പി.എസ്, ഇ.ടി. മുഹമ്മദ് ബഷീര്‍- മലപ്പുറം മപ്രം ഗവ. എല്‍.പി.എസ്, സുരേഷ്ഗോപി- ശാസ്തമംഗലം എൻ.എസ്.എസ് സ്കൂൾ, ഒ. രാജഗോപാൽ- ജവഹർനഗർ എൽ.പി സ്കൂൾ എന്നിവിടങ്ങളിലാണ് വോട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.