പമ്പ: കേന്ദ്രമന്ത്രി പൊൻരാധാകൃഷ്ണെൻറ വാഹനം പൊലീസ് തടഞ്ഞു. പ്രതിഷേധക്കാരുടെ വാഹനമാണെന്ന് തെറ്റിദ്ധരിച്ച് പമ്പയിൽവെച്ചാണ് പൊലീസ് വാഹനം തടഞ്ഞത്. തുടർന്ന്, അബദ്ധം മനസിലാക്കിയ പൊലീസ് ഉദ്യോഗസ്ഥർ മന്ത്രിയോട് മാപ്പ് പറഞ്ഞു. എസ്.പി ഹരിശങ്കർ മാപ്പ് രേഖാമൂലം എഴുതി നൽകി. പൊലീസ് നടപടിയെ തുടർന്ന് മന്ത്രിയുടെ യാത്ര അരമണിക്കൂറോളം തടസ്സപ്പെട്ടു. സ്വകാര്യവാഹനത്തിലായിരുന്നു മന്ത്രിയുടെ യാത്ര
അതേസമയം, ശബരിമലയിലെ നിയന്ത്രണങ്ങൾ മാറ്റുന്നതിനെ കുറിച്ച് പരിഗണിക്കുമെന്ന് പൊലീസ് ഉറപ്പ് നൽകിയതായി പൊൻരാധാകൃഷ്ണൻ പറഞ്ഞു. ഉന്നത പൊലീസ് ഉദ്യോഗസ്ഥരോട് സംസാരിച്ചതിന് ശേഷമായിരുന്നു അദ്ദേഹത്തിെൻറ പ്രതികരണം.
ഇന്നലെ കേന്ദ്രമന്ത്രിയുടെ നേതൃത്വത്തിൽ സന്നിധാനത്ത് നാമജപം നടന്നിരുന്നു. 400ഒാളം പേരാണ് നാമജപത്തിൽ പെങ്കടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.