പൂഞ്ഞാർ: കെ.എം. ജോർജിെൻറ വരവോടെ 'കേരള കോൺഗ്രസായ' പൂഞ്ഞാർ, പിന്നീട് ഈ പാരമ്പര്യം കൈവിട്ടിട്ടില്ല. 1957ലും 1960ലും വിജയിച്ച കോണ്‍ഗ്രസിന് പിന്നീട് ഇതുവരെ പൂഞ്ഞാറിൽ മത്സരിക്കാനായിട്ടില്ല.
ഇടക്ക് മാറ്റമുണ്ടായിട്ടുണ്ടെങ്കിലും ഇടത്-വലത് മുന്നണികൾക്കായി കേരള കോൺഗ്രസുകൾ മത്സരിക്കുന്നതായി മണ്ഡലത്തിെൻറ പതിവ്. കേരള കോൺഗ്രസ് എം ഇടത്തേക്കുമാറിയതോടെ ഇത്തവണ പൂഞ്ഞാറിൽ കോൺഗ്രസ് സ്ഥാനാർഥി മത്സരിക്കാനെത്തുമോയെന്നതാണ് രാഷ്ട്രീയകൗതുകം.
മണ്ഡലം രൂപംകൊണ്ട അന്നുമുതല്‍ വലത്തോട്ടാണ് ചായ്വ് കൂടുതലെങ്കിലും ഇടക്കൊക്കെ ഇടത്തോട്ടുചായാനും മടികാട്ടിയിട്ടില്ല. 1967ല്‍ കേരള കോണ്‍ഗ്രസിെൻറ സ്ഥാപക ചെയർമാൻ കെ.എം. ജോര്‍ജിനെയാണ് പൂഞ്ഞാറുകാർ നിയമസഭയിലേക്ക് അയച്ചത്. ഇതോടെ മണ്ഡലം കേരള കോണ്‍ഗ്രസിന് സ്വന്തമായി. 1967 മുതല്‍ 1970 വരെയും1970 മുതല്‍ 77 വരെയും കെ.എം. ജോര്‍ജ് തന്നെ മണ്ഡലത്തെ പ്രതിനിധീകരിച്ചു. 1977ല്‍ കേരള കോണ്‍ഗ്രസിലെ വി.ജെ. ജോസഫ് തെരഞ്ഞെടുക്കപ്പെട്ടു.
80ലും 82ലും പി.സി. ജോര്ജിെനാപ്പം വിജയം നിന്നെങ്കിലും 1987ല്‍ ജനതാദളിലെ പ്രഫ. എന്‍.എം. ജോസഫിനോട് പി.സി. പരാജയപ്പെട്ടു. 1991ലെ തെരഞ്ഞെടുപ്പിൽ ജോയ് എബ്രഹാം എം.എല്‍.എയായി. പിന്നീട് മണ്ഡലത്തില്‍ പി.സിയല്ലാതെ മറ്റൊരു എം.എല്‍.എ ഉണ്ടായിട്ടില്ല.
2006ല്‍ കേരള കോണ്‍ഗ്രസ് സെക്കുലര്‍ പാര്‍ട്ടിയും 2016ല്‍ കേരള ജനപക്ഷം പാര്‍ട്ടിയും ഉണ്ടാക്കിയാണ് ജോര്‍ജ് മത്സരിച്ചത്. 2016ല്‍ ഇടത്-വലത് മുന്നണികളെ പരാജയപ്പെടുത്തി അട്ടിമറി വിജയമായിരുന്നു അദ്ദേഹത്തിേൻറത്. മണ്ഡലം രൂപംകൊണ്ട് 64വര്‍ഷം പിന്നിടുമ്പോള്‍ 32വര്‍ഷവും ജനപ്രതിനിധി പി.സി. ജോര്‍ജായിരുന്നു.
2011ലെ മണ്ഡല പുനര്‍നിർണയത്തിൽ കാഞ്ഞിരപ്പള്ളി മണ്ഡലത്തിെൻറ ഭാഗമായിരുന്ന മുണ്ടക്കയം, എരുമേലി, പാറത്തോട് പഞ്ചായത്തുകള്‍കൂടി പൂഞ്ഞാര്‍ മണ്ഡലത്തിെൻറ ഭാഗമായി. ഈരാറ്റുപേട്ട നഗരസഭയും പൂഞ്ഞാര്‍, പൂഞ്ഞാര്‍ തെക്കേക്കര, തീക്കോയി, തിടനാട്, കൂട്ടിക്കല്‍, മുണ്ടക്കയം, പാറത്തോട്, എരുമേലി, കോരുത്തോട് പഞ്ചായത്തുകളും ഉള്‍പ്പെടുന്നതാണ് പൂഞ്ഞാര്‍ നിയോജകമണ്ഡലം.
ഇതിൽ ഈരാറ്റുപേട്ട, നഗരസഭ, കോരുത്തോട്, തീക്കോയി പഞ്ചായത്തുകള്‍ ഒഴിച്ചുള്ള ഗ്രാമപഞ്ചായത്തുകളുടെ ഭരണം ഇടതുമുന്നണിക്കാണ്.
അതിനാല്‍ ഇക്കുറി അട്ടിമറി വിജയം നേടാനാവുമെന്നാണ് ഇടതുമുന്നണിയുടെ പ്രതീക്ഷ. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഇടത് സ്ഥാനാർഥി ഇവിടെ മൂന്നാംസ്ഥാനത്തായിരുന്നു. ഇത്തവണ മാണി വിഭാഗത്തിെൻറ കടന്നുവരവ് പ്രയോജനം ചെയ്യുമെന്നാണ് ഇവർ പ്രതീക്ഷിക്കുന്നത്.
കഴിഞ്ഞതവണ ഇടതിനായി ജനാധിപത്യ കോൺഗ്രസായിരുന്നു മത്സരിച്ചതെങ്കിലും ഇത്തവണ കേരള കോൺഗ്രസ് എം പൂഞ്ഞാറിൽ പിടിമുറുക്കിയിട്ടുണ്ട്.
യു.ഡി.എഫിൽ തുടരുന്ന കേരള കോൺഗ്രസ് ജോസഫ് വിഭാഗം ഇവരുടെ സീറ്റ് കണക്കിൽ പൂഞ്ഞാറിനെയും ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും കോൺഗ്രസിന് വിട്ടുകൊടുക്കാൻ താൽപര്യമില്ല.
കോൺഗ്രസ് തന്നെ മത്സരിക്കണമെന്ന വികാരം ശക്തമാണ്. ജില്ല കോൺഗ്രസ് നേതൃത്വവും സമാന നിലപാടിലാണ്. അതിനിടെ, യു.ഡി.എഫ് സ്ഥാനാർഥിയായി മത്സരിക്കാൻ പി.സി. ജോർജ് ശ്രമം നടത്തിയിരുന്നെങ്കിലും വിജയിച്ചില്ല. ഇതോടെ ഒറ്റക്ക് മത്സരിക്കമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് അദ്ദേഹം.
പുരുഷന്മാർ- 92818
സ്ത്രീകൾ-93012
ട്രാൻസ്ജൻഡറുകൾ- 2
ആകെ-185832
1957 ടി.എ. തൊമ്മന് (കോണ്‍ഗ്രസ്)
1960 ടി.എ. തൊമ്മന് (കോണ്‍ഗ്രസ്)
1967 കെ.എം. ജോര്‍ജ് (കേരളകോണ്‍ഗ്രസ്)
1970 കെ.എം. ജോര്‍ജ് (കേരള കോണ്‍ഗ്രസ്)
1977 വി.ജെ. ജോസഫ് ( കേരള കോണ്‍ഗ്രസ്)
1980 പി.സി. ജോര്‍ജ് (കേരള കോണ്‍ഗ്രസ്)
1982 പി.സി. ജോര്‍ജ് (കേരള കോണ്‍ഗ്രസ്)
1987 എൻ.എം. ജോസഫ് (ജനതാദള്‍)
1991 ജോയ് എബ്രഹാം (േകരള കോണ്‍ഗ്രസ് )
1996 പി.സി. ജോര്‍ജ് (കേരള കോണ്‍ഗ്രസ്)
2001 പി.സി. ജോര്‍ജ് (കേരള കോണ്‍ഗ്രസ്)
2006 പി.സി. ജോര്‍ജ് (കേ.കോണ്‍ സെക്കുലര്‍)
2011 പി.സി. ജോര്‍ജ് (കേരള കോണ്‍. എം)
2016 പി.സി. ജോര്‍ജ് (കേരള ജനപക്ഷം)
പി.സി. ജോര്‍ജ് (ജനപക്ഷം)-63,621
ജോര്‍ജ്കുട്ടി ആഗസ്തി (കേരള കോൺഗ്രസ് -എം)- 35800
പി.സി. ജോസഫ് (ജനാധിപത്യ കേരള കോണ്‍ഗ്രസ്)- 22270
എം.ആര്. ഉല്ലാസ്(ബി.ഡി.ജെ.എസ്)-19966
ഭൂരിപക്ഷം- 27821
ആേൻറാ ആൻറണി
(യു.ഡി.എഫ്)-61530
വീണ ജോർജ്
(എൽ.ഡി.എഫ്)-43601
കെ.സുേരന്ദ്രൻ
(ബി.ജെ.പി)-30990
ഭൂരിപക്ഷം-17929
എൽ.ഡി.എഫ്-54202
യു.ഡി.എഫ്-52498
ബി.ജെ.പി-14159
ഭൂരിപക്ഷം-1704
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.