തിരുവനന്തപുരം: പൂന്തുറയിൽ വള്ളം മറിഞ്ഞ് കാണാതായ ഒരു മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കൂടി കണ്ടെത്തി. കാണാതായ പൂന്തുറ സ്വദേശി ജോസഫ് വർഗീസിന്‍റെ മൃതദേഹമാണ് പൂവാറിൽ നിന്ന് കണ്ടെത്തിയത്. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം രണ്ടായി.
പൂന്തുറ സ്വദേശി സ്റ്റെല്ലസിന്‍റെ മൃതദേഹം അടിമലത്തുറയിൽ നിന്ന് ഇന്നലെ കണ്ടെത്തിയിരുന്നു. കാണാതായ വിഴിഞ്ഞം സ്വദേശി സേവ്യറിന് വേണ്ടി തെരച്ചിൽ തീര സംരക്ഷണസേന ഊർജിതമാക്കി.
തിങ്കളാഴ്ച രാത്രി ഏഴരയോടെയാണ് പൂന്തുറയിൽ നിന്ന് മത്സ്യബന്ധനത്തിന് പോയ വള്ളങ്ങൾ കടൽക്ഷോഭത്തിൽ മറിഞ്ഞത്. കടൽക്ഷോഭത്തെ തുടർന്ന് വള്ളങ്ങൾ തിരികെ കരക്കടുപ്പിക്കാൻ ശ്രമിക്കവെയാണ് അപകടം സംഭവിച്ചത്. അപകടത്തിൽപ്പെട്ട 10 പേരിൽ ഏഴു പേരെ രക്ഷപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.