വത്തിക്കാൻ സിറ്റി: വത്തിക്കാനിലെ സെൻറ് പീറ്റേഴ്സ് ബർഗിൽ പ്രാർഥനയിൽ, ദുരിതക്കെടുതിയിൽ ഉഴലുന്ന കേരളത്തിലെ സഹോദരങ്ങൾക്ക് ഇടംനൽകി ഫ്രാൻസിസ് മാർപാപ്പ. ‘‘ദിവസങ്ങളായുള്ള കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിെൻറയും മണ്ണിടിച്ചിലിെൻറയും കെടുതിയിലാണ് കേരളത്തിലെ ജനങ്ങൾ.
നിരവധി ജീവൻ പൊലിഞ്ഞിരിക്കുന്നു. നിരവധി പേരെ കാണാതായി. എണ്ണമറ്റ വീടുകൾ തകർന്നു. കാർഷികവിളകൾ നശിച്ചു. ഇൗ സഹോദരങ്ങൾക്ക് െഎക്യദാർഢ്യം പ്രഖ്യാപിക്കുക. അന്താരാഷ്ട്ര സമൂഹം കൈവെടിയരുത്. മരിച്ചവരുടെ ആത്മശാന്തിക്കും കെടുതിയിൽ വേദനിക്കുന്നവർക്കുംവേണ്ടി പ്രാർഥിക്കുന്നു’’ -മാർപാപ്പ പറഞ്ഞു.
കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോയും കേരളത്തിന് സഹായം വാഗ്ദാനം ചെയ്തു. പ്രളയത്തില്‍ തങ്ങളുടെ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവര്‍ക്ക് ഞങ്ങളുടെ അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നെന്നും ജസ്റ്റിന് ട്രൂഡോ ട്വീറ്റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.