കോഴിക്കോട്: പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ സെക്രട്ടറി നസറുദീന്‍ എളമരത്തിന്‍റെ വീടിന് നേരെയുണ്ടായ ആക്രമണത്തിൽ സംസ്ഥാന കമ്മിറ്റി പ്രതിഷേധിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി എ. അബ്ദുൽ സത്താറിന്‍റെ നേതൃത്വത്തിൽ നേതാക്കൾ സംഭവസ്ഥലം സന്ദർശിച്ചു. പ്രദേശത്തെ സമാധാനന്തരീക്ഷം തകർക്കുന്നതിനായി ഇരുളിന്‍റെ മറവിൽ ചില നിഗൂഢശക്തികളാണ് ആക്രമണം നടത്തിയതെന്ന് അബ്ദുൽ സത്താർ പറഞ്ഞു. ഇത് ഗൗരവമുളള വിഷയമാണെന്നും അക്രമത്തിന് പിന്നിലുള്ള വസ്തുത അന്വേഷണത്തിലൂടെ പുറത്തുവരേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കല്ലേറില്‍ വീടിന്‍റെ ജനല്‍ ചില്ലുകള്‍ തകർന്നിട്ടുണ്ട്. വീട്ടില്‍ അറ്റകുറ്റ പണികള്‍ നടക്കുന്നതിനാല്‍ കുറച്ചു ദിവസങ്ങളായി അദ്ദേഹവും കുടുംബവും അവിടെയല്ല താമസം. ആളില്ലാത്ത സമയം ഉറപ്പുവരുത്തിയാണ് അജ്ഞാതസംഘം വീടിനു നേരെ ആക്രമണം നടത്തിയിട്ടുള്ളത്. കൃത്യമായ ഗുഢാലോചന ഇതിനു പിന്നിലുണ്ടെന്ന് വ്യക്തമാണ്. വിഷയം സര്‍ക്കാരും പൊലിസും ഗൗരവമായി അന്വേഷിക്കണം. സംസ്ഥാന സെക്രട്ടറിമാരായ എസ്. നിസാർ, സി.എ റഊഫ്, മലപ്പുറം ഈസ്റ്റ് ജില്ല സെക്രട്ടറി സമദ് എന്നിവരും സംബന്ധിച്ചു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.