'നേതാക്ക​ളെ പുറത്താക്കണം'; കെ.പി.സി.സി ആസ്​ഥാനത്ത്​ പോസ്​റ്റർ

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന്​ തിരിച്ചടിയേറ്റതി​ന്​ പിന്നാലെ ​േനതാക്കളെ പുറത്താക്കണമെന്നാവശ്യപ്പെട്ട്​ കെ.പി.സി.സി ആസ്​ഥാനത്ത്​

പോസ്​റ്റർ. വ്യാഴാഴ്​ച രാഷ്​ട്രീയ കാര്യ സമിതി യോഗം ചേരാനിരിക്കെയാണ്​ പോസ്​റ്റർ പതിച്ചിരിക്കുന്നത്​.കെ.പി.സി.സി ആസ്​ഥാനത്ത്​ കൂടാതെ തിരുവനന്തപുരത്ത്​ വിവിധ ഇടങ്ങളിൽ കോൺഗ്രസ്​ നേതൃത്വത്തിനെതിരെ പോസ്​റ്ററുകൾ പതിച്ചിട്ടുണ്ട്​.

തിരുവനന്തപുരത്ത്​ സീറ്റ്​ വിറ്റുവെന്നാണ്​ നേതൃത്വത്തിനെതിരായ പോസ്​റ്ററിലെ പ്രധാന ആരോപണം. മുൻ മന്ത്രി വി.എസ്​. ശിവകുമാർ, നെയ്യാറ്റിൻകര സനൽ, തമ്പാനൂർ രവി, ശരത്​ചന്ദ്ര പ്രസാദ്​ എന്നിവരെ പുറത്താക്കണമെന്നാണ്​ പ്രധാന ആവശ്യം.

അതേസമയം, തദ്ദേശ തെരഞ്ഞെടുപ്പി​േലറ്റ പരാജയത്തെ തുടർന്ന്​ കോൺഗ്രസിൽ കലാപം പൊട്ടിപുറപ്പെട്ടു. നേതാക്കൾക്ക്​ കഴിവില്ലാത്തതിനാലാണ്​ കോൺഗ്രസുകാർ ബി.ജെ.പിയിലേക്ക്​ പോകുന്നതെന്ന്​ കെ. സുധാകരൻ എം.പി കഴിഞ്ഞദിവസം പറഞ്ഞിരുന്നു. കോൺഗ്രസ്​ നേതൃത്വത്തിനെതിരെ വിമർശനവുമായി കെ. മുരളീധരനും രംഗത്തെത്തി.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.