മലപ്പുറം: കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ പി.കെ. കുഞ്ഞാലിക്കുട്ടിക്കെതിരെ മത്സരിച്ച അഡ്വ. പി.പി. ബഷീർ വേങ്ങരയിൽ വീണ്ടും എൽ.ഡി.എഫ് സ്ഥാനാർഥിയാകുമെന്ന് സൂചന. ശനിയാഴ്ച സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പെങ്കടുത്ത ജില്ലതല നേതൃയോഗത്തിലാണ് ഏറെക്കുറെ ധാരണയായത്. ഒൗദ്യോഗിക പ്രഖ്യാപനം ഞായറാഴ്ച തിരുവനന്തപുരത്ത് സംസ്ഥാന സെക്രേട്ടറിയറ്റ് യോഗത്തിനുശേഷമുണ്ടാവും. സി.പി.എം തിരൂരങ്ങാടി ഏരിയ കമ്മിറ്റിയംഗമായ പി.പി. ബഷീർ 2016ലെ തെരഞ്ഞെടുപ്പിലാണ് വേങ്ങരയിൽ ഇടത് സ്ഥാനാർഥിയായത്. അന്ന് 38,057 വോട്ടിെൻറ ഭൂരിപക്ഷത്തിനാണ് കുഞ്ഞാലിക്കുട്ടി വിജയിച്ചത്.
െപാതുസ്വതന്ത്രനെ രംഗത്തിറക്കാൻ സി.പി.എം നേതൃത്വം അന്വേഷണം നടത്തിയെങ്കിലും യോജിച്ചയാളെ കണ്ടെത്താനാവാത്ത സാഹചര്യത്തിൽ പാർട്ടി സ്ഥാനാർഥിയെ തന്നെ മത്സരിപ്പിക്കാൻ ധാരണയാവുകയായിരുന്നു. മണ്ഡലത്തിന് ചിരപരിചിതനെന്നതും ബഷീറിന് അനുകൂല ഘടകമാണ്. ശനിയാഴ്ച രാവിലെ കോടിയേരി ബാലകൃഷ്ണെൻറ സാന്നിധ്യത്തിലാണ് ജില്ല സെക്രേട്ടറിയറ്റ് യോഗവും തുടർന്ന് ജില്ല കമ്മിറ്റിയും ചേർന്നത്. വേങ്ങര നിയോജക മണ്ഡലം കമ്മിറ്റിയംഗങ്ങളെ യോഗത്തിലേക്ക് വിളിപ്പിച്ചു. ഇൗ യോഗത്തിലാണ് തീരുമാനമായത്. തീരുമാനം ഞായറാഴ്ച സംസ്ഥാന സെക്രേട്ടറിയറ്റ് യോഗത്തിൽ കോടിയേരി അറിയിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.