സർഫാസി വിരുദ്ധ സമരം: പ്രീത ഷാജിയെ അറസ്​റ്റ്​ ചെയ്തുനീക്കി

കൊച്ചി: ജപ്​തിഭീഷണിയിലായ കിടപ്പാടം സംരക്ഷിക്കാൻ സമരം തുടരുന്ന കളമശ്ശേരി പത്തടിപ്പാലം മാനാത്തുപാടം സ്വദേശിനി പ്രീത ഷാജിയെയും സമരാനുകൂലികളെയും തേവര പൊലീസ് അറസ്​റ്റ്​ ചെയ്തുനീക്കി. ചൊവ്വാഴ്ച രാവിലെ പനമ്പള്ളിനഗര്‍ ഡി.ആര്‍.ടി. ഓഫിസിനുമുന്നില്‍ രണ്ടു ദിവസത്തെ രാപകല്‍ സമരത്തിനെത്തിയപ്പോഴാണ്​ അറസ്​റ്റ്​. പ്രീത ഷാജിയുള്‍പ്പെടെ 37 പേരെയാണ് അറസ്​റ്റ്​ ചെയ്തത്. ഇവരില്‍ മാനാത്തുപാടം പാര്‍പ്പിട സംരക്ഷണസമിതി അംഗങ്ങളും സര്‍ഫാസി വിരുദ്ധ ജനകീയ പ്രസ്ഥാന അംഗങ്ങളുമുണ്ട്. 

സുഹൃത്തിന്​ രണ്ടുലക്ഷം രൂപ വായ്​പ ലഭിക്കുന്നതിന്​ പ്രീത ഷാജിയുടെ ഭർത്താവ്​ 25 വർഷം മുമ്പ്​ വീട്​ പണയപ്പെടുത്തുകയും കുടിശ്ശിക കോടികളായതായി പറഞ്ഞ്​ ബാങ്ക്​ ജപ്​തി ചെയ്യുകയുമായിരുന്നു. വീട്​ വാങ്ങിയയാളുടെ ഹരജിയിൽ മൂന്നാഴ്​ചക്കകം ​പ്രീത ഷാജിയെയും കുടുംബത്തെയും ഒഴിപ്പിക്കണ​െമന്ന നിർദേശത്തി​​​െൻറ അടിസ്ഥാനത്തിൽ ജൂലൈ ഒമ്പതിന് ജപ്തിനടപടികള്‍ക്ക്​ പൊലീസും റവന്യൂ സംഘവും എത്തിയെങ്കിലും ആത്മഹത്യ ഭീഷണിയുള്‍പ്പെടെ പ്രതിഷേധങ്ങളിലൂടെ ജപ്തിയും കുടിയിറക്കും തടഞ്ഞിരുന്നു. ​

അറസ്​റ്റ്​ ചെയ്​തവരില്‍ 13 പേരെ കളമശ്ശേരി പൊലീസ്​ ഏറ്റുവാങ്ങി ജപ്തി നടപടികള്‍ തടസ്സപ്പെടുത്തിയതിന്​ കേസെടുത്ത് റിമാന്‍ഡ് ചെയ്​തു. സമരദിവസത്തെ വിഡിയോകള്‍ പരിശോധിച്ചും ദൃക്‌സാക്ഷികളുടെ മൊഴിയുടെ അടിസ്ഥാനത്തിലുമാണ് റിമാൻഡ്​. ​ ഡി.ആര്‍.ടി ഓഫിസിനുമുന്നില്‍നിന്ന് പിടികൂടിയവരില്‍ ഒമ്പതുപേര്‍ ജപ്തിയും കുടിയിറക്കും തടഞ്ഞ കേസില്‍ പ്രതികളാണ്.

കടുങ്ങല്ലൂര്‍ സ്രാമ്പിക്കല്‍ ബേബി (51), കൊല്ലം മൈനാട് തെക്കുംഭാഗം ക്രിസില്‍ ക്രിസ്​റ്റഫര്‍ ജോര്‍ജ് (50), തൃശൂര്‍ വാടാനപ്പള്ളി അരയാന്‍പറമ്പില്‍ പ്രശാന്ത് (46), കൊല്ലം ഇരവിപുരം വാളത്തിങ്കല്‍ സരസ്വതി വിലാസത്തില്‍ ഡോ. വി.ജി. ഹരി (49), കാസർകോട്​ പിനിരി പാലത്തേരി വീട്ടില്‍ ശ്രീകാന്ത് (26 ), മലപ്പുറം പാണ്ടിക്കാട് ചെറുകപ്പിള്ളി ജിഷാദ് (24), എറണാകുളം രാമേശ്വരം മന്ദിര്‍ വീട്ടില്‍ ബിദേശ് (28) മലപ്പുറം കാക്കുളം ചെറുകപ്പിള്ളി വീട്ടില്‍ നഹാസ് റഹ്​മാന്‍ (26), മാഞ്ഞാലി മാഞ്ഞാംതുരുത്ത് വീട്ടില്‍ സുബ്രഹ്മണ്യന്‍ (52) എന്നിവരെയാണ് കളമശ്ശേരി സി.​​െഎ എ. പ്രസാദി​​​െൻറ നേതൃത്വ​ത്തിൽ അറസ്​റ്റ്​ ​െചയ്​തത്. ​പ്രീത ഷാജിയടക്കം ബാക്കിയുള്ളവരെ വിട്ടയച്ചു. 
 

Tags:    
News Summary - preetha shaji arrested- kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.