മദ്​റസ അധ്യാപക​െൻറ കൊല: പ്രധാനസാക്ഷികൾ പ്രതികളെ തിരിച്ചറിഞ്ഞു  

കണ്ണൂർ: കാസർകോട് പഴയ ചൂരിയിൽ മദ്റസ അധ്യാപകെന കൊലപ്പെടുത്തിയ സംഭവത്തിൽ റിമാൻഡിൽ കഴിയുന്ന പ്രതികളെ പ്രധാനസാക്ഷികൾ തിരിച്ചറിഞ്ഞു. ബുധനാഴ്ച രാവിലെ കണ്ണൂർ സെൻട്രൽ ജയിലിൽ േഹാസ്ദുർഗ് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് ആൽഫാ മമ്മായിയുടെ സാന്നിധ്യത്തിൽ നടന്ന തിരിച്ചറിയൽ പരേഡിലാണ് സാക്ഷികൾ പ്രതികളായ കേളുഗുഡ്ഡെ അയ്യപ്പനഗർ ഭജനമന്ദിരത്തിന് സമീപത്തെ അജേഷ് (20), മാത്തെയിലെ നിധിൻ (19), ഗംെഗെ കേശവകുടീരത്തിലെ അഖിലേഷ് എന്ന അഖിൽ (25) എന്നിവരെ തിരിച്ചറിഞ്ഞത്. 

മാർച്ച് 20ന് അർധരാത്രിയിലാണ് പഴയ ചൂരിയിലെ ഇസ്സത്തുൽ ഇസ്ലാം മദ്റസ അധ്യാപകനായ കുടക് എരുമാട് സ്വദേശി റിയാസ് മൗലവിയെ ഒരുസംഘം വെട്ടിക്കൊലപ്പെടുത്തിയത്. കൊലപാതകം നടക്കുേമ്പാൾ തൊട്ടടുത്ത മുറിയിലുണ്ടായിരുന്ന പള്ളി ഖതീബ് അബ്ദുൽ അസീസ് വഹബി, മറ്റൊരു സാക്ഷിയും പരിസരവാസിയുമായ അബ്ദുൽ ഹമീദ് എന്നിവരാണ് പ്രതികളെ തിരിച്ചറിഞ്ഞത്. അബ്ദുല്‍അസീസ് വഹബിയെയും അബ്ദുല്‍ ഹമീദിനെയും വെവ്വേറേ ജയിലിലെത്തിച്ച് നടത്തിയ പരേഡില്‍ മൂന്നു തവണയായി 10 തടവുകാർക്കൊപ്പമാണ്  റിയാസ് വധക്കേസിലെ ഓരോ പ്രതിയെയും ഹാജരാക്കിയത്.

സെൻട്രൽ ജയിലിനകത്തെ ഹാളിൽ നടന്ന തിരിച്ചറിയൽ പരേഡ് നടപടിക്രമങ്ങൾ രാവിലെ 11ഒാടെ ആരംഭിച്ച് ഉച്ചക്ക് ഒരു മണിയോടെയാണ് പൂർത്തിയായത്. കണ്ണൂർ ക്രൈംബ്രാഞ്ച് എസ്.പി ഡോ. എ. ശ്രീനിവാസ​െൻറ നേതൃത്വത്തിലാണ് കേസ് അന്വേഷണം . പ്രതികളെ ഇന്ന് പൊലീസ് കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് ഉൾെപ്പടെയുള്ള അന്വേഷണനടപടികളുമായി മുന്നോട്ടുപോകുമെന്ന് കേസ്  ശ്രീനിവാസ് അറിയിച്ചു. തിരിച്ചറിയൽ പരേഡ് നടത്താനുള്ളതിനാൽ പ്രതികളെ ഇതുവരെ സംഭവം നടന്ന സ്ഥലത്തെത്തിച്ചിരുന്നില്ല. ആയുധങ്ങൾ കണ്ടെത്താനും  സാധിച്ചിട്ടില്ല. വരുംദിവസങ്ങളിൽ സംഭവംനടന്ന പഴയ ചൂരി പള്ളിയിലും താളിപ്പടുപ്പിലുമെത്തിച്ച് തെളിവുകൾ ശേഖരിക്കും. 

Tags:    
News Summary - prime witnes identified in Riyas Moulavi murder case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.