തൃശൂർ: ശ്രീകേരളവർമ കോളജിൽ എസ്.എഫ്.ഐയുമായുള്ള തർക്കത്തെത്തുടർന്ന് രാജി പ്രഖ്യാ പിച്ച പ്രിൻസിപ്പൽ ഡോ.എ.പി. ജയദേവൻ രാജി പിൻവലിച്ചു. സി.പി.എം നേതാക്കളും സി.പി.എം നിയന് ത്രിത അധ്യാപക സംഘടന നേതാക്കളും ചർച്ച നടത്തിയതിന് പുറമെ കോളജ് മാനേജ്മെൻറായ കൊച്ച ിൻ ദേവസ്വം ബോർഡും വെള്ളിയാഴ്ച യോഗം ചേർന്ന് വിഷയം ചർച്ച ചെയ്തു. പ്രിൻസിപ്പൽ തുടരുമെന്നും കോളജിലെ മറ്റ് വിഷയങ്ങൾ ചർച്ച ചെയ്തില്ലെന്നും ബോർഡ് പ്രസിഡൻറ് എ.ബി. മോഹനൻ ‘മാധ്യമ’േത്താട് പറഞ്ഞു.
കോളജ് യൂനിയനുമായുള്ള തർക്കത്തിലായിരുന്നു കഴിഞ്ഞ ദിവസം പ്രിൻസിപ്പൽ ബോർഡിനെ രാജി അറിയിച്ചത്. ഫീസ് പിരിക്കുന്നത് സംബന്ധിച്ച് പ്രതിഷേധവുമായി എത്തിയ എസ്.എഫ്.ഐ കോളജ് യൂനിയൻ ചെയർമാനോടും പ്രവർത്തകരോടും മുറിയിൽനിന്ന് ഇറങ്ങിപ്പോകാൻ പറഞ്ഞ് അപമര്യാദയായി പെരുമാറിയ പ്രിൻസിപ്പൽ മാപ്പ് പറയണമെന്നുമായിരുന്നു ആവശ്യം. ഇതോടെ, താൻ രാജിവെക്കുകയാണെന്ന് പ്രിൻസിപ്പൽ ബോർഡിനെ അറിയിക്കുകയായിരുന്നു. വ്യാഴാഴ്ച പ്രിൻസിപ്പൽ കോളജിൽ എത്തിയതുമില്ല.
സി.പി.എം നേതാക്കളും അധ്യാപക സംഘടന നേതാക്കളും ബോർഡ് പ്രതിനിധികളും നടത്തിയ ചർച്ചക്കൊടുവിൽ രാജി പിൻവലിക്കാനുള്ള ബോർഡ് നിർദേശം പ്രിൻസിപ്പൽ അംഗീകരിക്കുകയായിരുന്നു. ഇതിനിടെ, ഹൈകോടതിയിലെ സീനിയോറിറ്റിയുമായി ബന്ധപ്പെട്ട നിയമന തർക്കത്തിൽ ബോർഡിന് മറ്റ് ഉത്തരവുകളൊന്നും ലഭിച്ചിട്ടില്ലാത്തതിനാൽ അക്കാര്യം ബോർഡ് യോഗം ചർച്ച ചെയ്തില്ല. കോളജിൽ തുടരെ ഉണ്ടാകുന്ന അനിഷ്ട സംഭവങ്ങളും വിവാദങ്ങളും ബോർഡ് യോഗത്തിൽ ചർച്ചയായെങ്കിലും വിഷയമായി പരിഗണിച്ചില്ല. കോളജിലെ തൽസ്ഥിതിയും ബോർഡ് ആരാഞ്ഞിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.