കോട്ടയം: സ്ഥാനാർഥി പട്ടിക പുറത്തുവന്നതോടെ കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിലും പൊട്ടിത്തെറി. പട്ടികയിൽനിന്ന് പ്രമുഖരെ ഒഴിവാക്കിയതും കെ.എം. മാണിയുടെ മരുമകനും മുൻ ഐ.എ.എസ് ഉദ്യോഗസ്ഥനുമായ എം.പി. ജോസഫിന് സീറ്റ് നൽകിയതും പാർട്ടിയിലെ പ്രബല വിഭാഗത്തെ ചൊടിപ്പിച്ചു. ഒഴിവാക്കപ്പെട്ട നേതാക്കളും ഭാരവാഹികളും അണികളും നേതൃത്വത്തിനെതിരെ പരസ്യമായി രംഗത്തുവന്നതോടെ ജോസഫ് ഗ്രൂപ് പ്രതിസന്ധിയിലാണ്.
യു.ഡി.എഫ് നൽകിയ 10 സീറ്റിൽ ഏഴും പഴയ ജോസഫ് വിഭാഗം നേതാക്കൾക്കാണ് നൽകിയത്. മാണി വിഭാഗത്തിൽനിന്നെത്തിയ രണ്ടുപേർ മാത്രമാണ് പട്ടികയിൽ ഇടംനേടിയത്. ചങ്ങനാശ്ശേരിയിൽ സി.എഫ്. തോമസിെൻറ സഹോദരനും നഗരസഭ ചെയർമാനുമായ സാജൻ ഫ്രാൻസിസിനെയും തഴഞ്ഞു.
തിരുവല്ല സീറ്റ് ലക്ഷ്യമിട്ട് ജോസ് വിഭാഗത്തിൽനിന്ന് ജോസഫ് പക്ഷത്തേക്ക് ചേക്കേറിയ ജോസഫ് എം. പുതുശ്ശേരിയും വിക്ടർ ടി. തോമസുമാണ് പട്ടികക്ക് പുറത്തായ പ്രമുഖർ. ഏറ്റുമാനൂർ അല്ലെങ്കിൽ ചങ്ങനാശ്ശേരിക്കായി ശ്രമിച്ചിരുന്ന കോട്ടയം ജില്ല പ്രസിഡൻറ് സജി മഞ്ഞക്കടമ്പനും ഒൗട്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.