കോട്ടയം: പ്രഫസര്‍ ടി.ജെ ജോസഫിനെ ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ അംഗമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നതായി സൂചന. കേന്ദ്ര ന്യൂനപക്ഷ കമ്മിഷൻ അംഗം അല്ലെങ്കിൽ കേന്ദ്ര ന്യൂനപക്ഷ വിദ്യാഭ്യാസ കമീഷൻ (എൻ.സി.എം.ഐ.) അംഗം എന്നിവയിലേതെങ്കിലും ഒരു പദവിയിലേക്ക് ടി.ജെ. ജോസഫ് എത്തിയേക്കുമെന്നാണ് കരുതുന്നത്. ഡൽഹിയിൽ ഇതു സംബന്ധിച്ച തീരുമാനങ്ങൾ അന്തിമ ഘട്ടത്തിലാണെന്നാണ് സൂചന.
ഇതിനുള്ള മുന്നോടിയായി നടനും ബി.ജെ.പി എം.പിയുമായ സുരേഷ് ഗോപി ജോസഫിനെ സന്ദര്‍ശിച്ചു. മൂവാറ്റുപുഴ നിർമ്മല കോളേജിന് സമീപമുള്ള ടി.ജെ. ജോസഫിന്റെ വീട്ടിൽ സുരേഷ് ഗോപിയും സുഹൃത്ത് ബിജു പുളിക്കണ്ടവും എത്തിയായിരുന്നു സന്ദർശനം.
അതേസമയം സുരേഷ് ഗോപിയുടേത് സൗഹാര്‍ദ്ദപരമായ സന്ദര്‍ശനം മാത്രമായിരുന്നു എന്ന് പ്രഫസർ പ്രതികരിച്ചു. ജീവിതത്തിൽ ഒരുപാട് നല്ല കാര്യങ്ങള്‍ സംഭവിക്കട്ടെ എന്ന് ജോസഫിന് ആശംസകൾ നേർന്നാണ് സുരേഷ് ഗോപി മടങ്ങിയതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.