കൊടുങ്ങല്ലൂർ: പുരോഗമന കലാസാഹിത്യ സംഘത്തിന്റെ (പു.ക.സ) എം.എൻ. വിജയൻ സ്മൃതിയാത്ര ചൊവ്വാഴ്ച നടക്കും. പു.ക.സ ജില്ല സമ്മേളനത്തിന്റെ ഭാഗമായുള്ള നാല് സ്മൃതി യാത്രകളിൽ ഒന്നാണിത്. ചൊവ്വാഴ്ച വൈകീട്ട് നാലിന് എടവിലങ്ങിൽനിന്ന് ആരംഭിച്ച് ആറിന് ശ്രീനാരായണപുരത്ത് സമാപിക്കും. തുടർന്ന് നടക്കുന്ന പൊതു പരിപാടി സംസ്ഥാന ജനറൽ സെക്രട്ടറി അശോകൻ ചരുവിൽ ഉദ്ഘാടനം ചെയ്യും.
വിവാദങ്ങളുടെ പശ്ചാത്തലത്തിൽ സ്മൃതിയാത്ര ശ്രദ്ധ നേടിയിരിക്കുകയാണ്. യാത്ര എടവിലങ്ങിലെ എം.എൻ. വിജയന്റെ വീട്ടിൽനിന്ന് തുടങ്ങുമെന്ന പോസ്റ്റർ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് വിവാദം തുടങ്ങിയത്. ഇതിനെതിരെ എം.എൻ. വിജയന്റെ അനുയായികൾ പരിഹാസവും പ്രതിഷേധവുമായി രംഗത്തുവന്നു.
അദ്ദേഹത്തിന്റെ മകനും എഴുത്തുകാരനുമായ വി.എസ്. അനിൽകുമാർ രൂക്ഷമായി പ്രതികരിച്ചു. മുറിവുകൾ ഉണക്കാനുള്ളതാണെന്നും എന്നും കൊണ്ടു നടക്കാനുള്ളതല്ലെന്നും എം.എൻ. വിജയനുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന പു.ക.സ മേഖല സെക്രട്ടറി ടി.എ. ഇക്ബാൽ പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.