കൊച്ചി: അങ്കമാലി അതിരൂപതയുടെ ഭൂമി വിവാദത്തിൽ കർദിനാൾ മാർ ആലഞ്ചേരിക്കെതിരെ ഒരു വിഭാഗം വിശ്വാസികൾ പ്രതിഷേധത്തിൽ. പ്രതിഷേധത്തിെൻറ ഭാഗമായി അതിരൂപതാ ആസ്ഥാനം വിശ്വാസികൾ ഉപരോധിച്ചു. ഭൂമി ഇടപാട് വിവാദത്തിലെ കേസ് നടത്തിപ്പിന് രൂപതയുടെ പണം ഉപയോഗിക്കരുത്, കർദിനാൾ സ്ഥാനം ത്യാഗം െചയ്യുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പ്രതിഷേധം. വായമൂടിക്കെട്ടി പ്ലക്കാർഡുകൾ പിടിച്ചാണ് പ്രതിഷേധം നടത്തിയത്.
സഭയുടെ സ്വത്ത് സ്വകാര്യ സ്വത്താണെന്നും അത് കൈകാര്യം ചെയ്യാനുള്ള അധികാരം തനിക്കാണെന്നും മാർ ആലഞ്ചേരി ഹൈകോടതിയെ അറിയിച്ചിരുന്നു. ഭൂമി വിവാദത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ഹൈകോടതിയിൽ നൽകിയ ഹരജിയിൽ വിശദീകരണം നൽകിയതായിരുന്നു ആലഞ്ചേരി. ഭൂമി കൈമാറ്റം ചെയ്തപ്പോൾ പണം ലഭിച്ചോ ഇല്ലയോ എന്ന് മൂന്നാം കക്ഷി അന്വേഷിക്കേണ്ടതില്ലെന്നായിരുന്നു ആലഞ്ചേരിയുെട വാദം. എന്നാൽ സഭയുടെ സ്വത്ത് ട്രസ്റ്റിെൻറതാണെന്നും സ്വകാര്യ സ്വത്തല്ലെന്നും ഹരജിക്കാരും വാദിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.