കൊല്ലം: സംസ്ഥാന സർക്കാറിന്റെ 2022 ലെ ഡയറിയിൽ ശ്രീനാരായണ ഗുരു ഓപൺ സർവകലാശാലയെ ഒഴിവാക്കിയതിൽ പ്രതിഷേധം. സംസ്ഥാനത്തെ, 17 സർവകലാശാലകളുടെ പേരും വിശദാംശങ്ങളും നൽകിയിട്ടും കൊല്ലം കേന്ദ്രമായി ഒന്നരവർഷമായി പ്രവർത്തിക്കുന്ന ശ്രീനാരായണ ഗുരു സർവകലാശാലയെ ഒഴിവാക്കി സർക്കാർ തന്നെ അയിത്തം കൽപ്പിച്ചിരിക്കുകയാണെന്ന് എസ്.എൻ.ഡി.പി ഏകോപനസമിതി ചെയർമാൻ എസ്. സുവർണകുമാർ വാർത്തസമ്മേളനത്തിൽ കുറ്റപ്പെടുത്തി.
അലീഗഢ് മുസ്ലിം സർവകലാശാല മുതൽ കേരള സർവകലാശാല വരെ സ്ഥാപനങ്ങളുടെ അധികൃതരുടെയടക്കം വിശദാംശങ്ങൾ ഡയറിയിലുണ്ട്.
കഴിഞ്ഞവർഷത്തെ ഡയറിയിൽനിന്നും സർവകലാശാലയെ ഒഴിവാക്കിയിരുന്നു. അന്ന് പരാതിപ്പെട്ടപ്പോൾ ഡയറി ഉദ്ഘാടനത്തിനുമുമ്പേ തയാറായിരുന്നു എന്നാണ് കാരണമായി പറഞ്ഞത്. ഇപ്പോൾ അത് ആവർത്തിച്ചിരിക്കുകയാണ്. ഉന്നതവിദ്യാഭ്യാസ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഗൂഢസംഘമാണ് ഇതിനുപിന്നിൽ. ഭാരവാഹികളായ പി.ജി. ശിവബാബു, പ്രബോധ് എസ്. കണ്ടച്ചിറ, ക്ലാവറ സോമൻ, കെ. രാമചന്ദ്രൻ, ഷൈജു പള്ളിമൺ എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.