മീഡിയവൺ വിലക്കിനെതിരെ കണ്ണൂരിൽ പ്രതിഷേധം

കണ്ണൂർ: മീഡിയ വൺ ചാനലിന്‍റെ സംപ്രേഷണം വിലക്കിയ കേന്ദ്ര സർക്കാർ നടപടിക്കെതിരെ കണ്ണൂരിൽ മാധ്യമ പ്രവർത്തകരുടെ പ്രതിഷേധം. മാധ്യമങ്ങളെ ഭീഷണിപ്പെടുത്തി വരുതിയിലാക്കാനുള്ള ഭരണകൂട നീക്കം അംഗീകരിക്കില്ലെന്ന് പ്രതിഷേധ യോഗം വ്യക്തമാക്കി. കേന്ദ്ര സർക്കാർ നടപടിക്കെതിരെ ജനാധിപത്യവിശ്വാസികളു​ടെ ശക്​തമായ പ്രതിഷേധം ഉയരേണ്ടതുണ്ടെന്നും ആഹ്വാനം ചെയ്തു.


കണ്ണൂർ പ്രസ്സ് ക്ലബിന് മുന്നിൽ നടന്ന യോഗത്തിൽ കണ്ണൂർ പ്രസ്സ് ക്ലബ് പ്രസിഡണ്ട് എ.കെ ഹാരിസ്, സെക്രട്ടറി പ്രശാന്ത് പുത്തലത്ത്, സംസ്ഥാന കമ്മിറ്റി അംഗം കബീർ കണ്ണാടിപ്പറമ്പ്, വൈസ് പ്രസിഡണ്ട് സബീന പത്മൻ , മീഡിയവൺ പ്രതിനിധി സുനിൽ ഐസക്, എൻ വി മഹേഷ് ബാബു, മട്ടന്നൂർ സുരേന്ദ്രൻ എന്നിവർ സംസാരിച്ചു.

Tags:    
News Summary - Protest in Kannur against MediaOne ban

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.