കുമളി: ലോക്ഡൗൺ നിയന്ത്രണങ്ങളെത്തുടർന്ന് ഇടുക്കി ജില്ലയിലെ ഏലത്തോട്ടങ്ങളിലേക്ക് പോകാൻ അനുമതി നൽകാത്തതിൽ പ്രതിഷേധിച്ച് തമിഴ്നാട്ടിലെ കർഷകർ രംഗത്തെത്തി. ഇടുക്കി ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ഏലത്തോട്ടം സ്വന്തമായുള്ളവരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്.
രണ്ട് മാസത്തിലധികമായി ഏലത്തോട്ടങ്ങളിലേക്ക് പോകാനാകാത്തതിനാൽ വിളവെടുക്കാനോ കൃഷി പരിചരണമോ നടക്കുന്നിെല്ലന്ന് ഇവർ പറയുന്നു. ജില്ലയിലേക്ക് പ്രവേശിക്കാൻ അനുമതി തേടി കർഷകർ കഴിഞ്ഞാഴ്ച തേനി കലക്ടർക്ക് കത്ത് നൽകിയെങ്കിലും നടപടിയില്ലാതെ വന്നതിനെത്തുടർന്നാണ് കമ്പം പുതിയ ബസ് സ്റ്റാൻഡിന് സമീപം മൗനസമരവുമായി വന്നത്. ഇവരെ പൊലീസ് എത്തി തിരിച്ചയച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.