തിരുവനന്തപുരം: സി.പി.എമ്മിെൻറ ഭരണഘടനയല്ല ശബരിമലയിൽ നടപ്പിലാക്കേണ്ടതെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ പി.എസ് ശ്രീധരൻപിള്ള. മുൻവിധിയോടെയാണ് ശബരിമല വിഷയത്തെ സർക്കാർ സമീപിച്ചത്. തിരക്കഥക്കനുസരിച്ചാണ് സർക്കാർ മുന്നോട്ട് പോവുന്നത്. ശബരിമല വിഷയത്തിലെ സർവകക്ഷി യോഗം പ്രഹസനമായിരുന്നുവെന്നും ശ്രീധരൻപിള്ള വ്യക്തമാക്കി.
പുന:പരിശോധന ഹരജി പരിഗണിക്കുന്നത് വരെ വിധി നടപ്പാക്കാതിരിക്കാൻ സർക്കാറിന് സാധിക്കും. എന്നാൽ, പാർട്ടി കോൺഗ്രസ് തീരുമാനപ്രകാരം നിരീശ്വരവാദം പ്രചരിപ്പിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ഇൗയൊരു സാഹചര്യത്തിൽ വിശ്വാസികൾ ഉചിതമായ നടപടി സ്വീകരിക്കുമെന്നും അതിന് ബി.ജെ.പി പിന്തുണ നൽകുമെന്നും ശ്രീധരൻപിള്ള പറഞ്ഞു. ബി.ജെ.പി സഹന സമരവുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.