പാലക്കാട്: ബി.ജെ.പി പാലക്കാട് വൻതോതിൽ പണമൊഴുക്കുകയാണെന്ന ആരോപണവുമായി പി.സരിൻ. കോൺഗ്രസുകാരാണ് ഇത്തരത്തിൽ പണം കൈപ്പറ്റുന്നതെന്നും പി.സരിൻ ആരോപിച്ചു. ഇതിനെതിരെ പരാതി നൽകും. തെളിവുകൾ ഉൾപ്പടെ സമർപ്പിച്ചാണ് പരാതി നൽകുകയെന്നും സരിൻ പറഞ്ഞു.
ഷാഫി പറമ്പിൽ എം.പിയും രാഹുൽ മാങ്കൂട്ടത്തിലും ഹസ്തദാനം നൽകാത്തതിൽ സങ്കടമില്ല. അവർ അവരുടെ മര്യാദയാണ് കാണിച്ചത്. രാഹുലിനോട് ആതിഥേയ മര്യാദയാണ് കാണിച്ചത്. എന്നാൽ, തിരിച്ച് ആ മര്യാദയുണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു.
എൽ.ഡി.എഫ് സ്ഥാനാർഥി പി.സരിന് കൈ കൊടുക്കാതെ യു.ഡി.എഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലും ഷാഫി പറമ്പിൽ എം.പിയും പോയത് ചർച്ചയായിരുന്നു. വിവാഹ ചടങ്ങിൽ പങ്കെടുക്കാനെത്തിയപ്പോൾ രാഹുലിനും ഷാഫിക്കും കൈകൊടുക്കാനായി സരിൻ മുന്നോട്ട് വന്നിരുന്നു. എന്നാൽ, സരിനെ കണ്ടഭാവം നടിക്കാതെ ഇരുനേതാക്കളും നടന്ന് പോവുകയായിരുന്നു.
സരിൻ പലതവണ രാഹുലിന്റെ പേര് വിളിച്ചെങ്കിലും കേൾക്കാതെ പോവുകയായിരുന്നു. ബി.ജെ.പി നേതാവ് നടേശന്റെ മകളുടെ വിവാഹചടങ്ങിലാണ് നേതാക്കൾ ഒരുമിച്ചെത്തിയത്. കല്യാണവേദിയിലെത്തിയ സരിൻ നേരിട്ട് വധൂവരന്മാരെ കണ്ടു. പിന്നാലെ എ.വി ഗോപിനാഥും ഇവിടെയെത്തി. ഇരുവരും സംസാരിച്ച് വധൂവരന്മാരെ കണ്ട് വേദിയിൽ നിന്ന് താഴേക്ക് ഇറങ്ങുമ്പോഴാണ് രാഹുൽ ഷാഫിക്കൊപ്പം എത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.