തിരുവനന്തപുരം: പി.എസ്.സി പരീക്ഷതട്ടിപ്പ് കേസിൽ കുറ്റപത്രം സമർപ്പിക്കാൻ വൈകിയത് ന്യായീകരിക്കാൻ കഴിയില്ലെന്ന് കോടതി. കേസിലെ ആറാം പ്രതി പ്രവീണിെൻറ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് ജില്ല പ്രിൻസിപ്പൽ സെഷൻസ് കോടതി ഇൗ അഭിപ്രായം പ്രകടിപ്പിച്ചത്. പ്രവീണിന് കോടതി ജാമ്യം അനുവദിച്ചു. ഇതോടെ ക്രമക്കേട് കേസിൽ പിടിയിലായ ആറു പ്രതികൾക്കും ജാമ്യം ലഭിച്ചു.
കേസിൽ ആദ്യം അഞ്ച് പ്രതികൾ എന്നനിലയിൽ അന്വേഷണം പുരോഗമിക്കവെയാണ് ആറാം പ്രതിയായ പ്രവീൺ കീഴടങ്ങുന്നത്. പരീക്ഷഹാളിൽനിന്ന് പ്രതിയായ പ്രണവ് ചോദ്യക്കടലാസ് സന്ദേശമായി കൈമാറിയത് പ്രവീണിനായിരുന്നു. മറ്റ് അഞ്ച് പ്രതികൾക്കും ജാമ്യം അനുവദിച്ചെങ്കിലും പ്രവീൺ ജയിലിലായിരുന്നു. അതിനൊടുവിലാണ് പ്രവീണിന് ജില്ല പ്രിൻസിപ്പൽ സെഷൻസ് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത്.
കേസന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിക്കാൻ വൈകിയതാണ് പ്രതികൾക്ക് ജാമ്യം ലഭിക്കാൻ സഹായകമായത്. ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിക്കാത്ത സാഹചര്യത്തിൽ പ്രവീണിന് ജാമ്യം അനുവദിക്കണമെന്ന പ്രതിഭാഗം ആവശ്യം പരിഗണിക്കവെയാണ് കുറ്റപത്രം സമർപ്പിക്കാത്തതിനെ കോടതി വിമർശിച്ചത്. അതിെൻറ അടിസ്ഥാനത്തിലാണ് പ്രവീണിന് ജാമ്യം അനുവദിച്ചതും.
എസ്.എഫ്.ഐ മുൻ നേതാക്കളായ ശിവരഞ്ജിത്, നസീം, മുൻ പൊലീസ് കോൺസ്റ്റബിൾ ഗോകുൽ, സഫീർ, പ്രണവ് എന്നിവരാണ് കേസിലെ മറ്റ് പ്രതികൾ. പരീക്ഷ ക്രമക്കേടുമായി ബന്ധപ്പെട്ട് പ്രതികൾ പരീക്ഷ എഴുതിയ ജില്ലയിലെ വിവിധ പി.എസ്.സി കേന്ദ്രങ്ങളിലെ നിരീക്ഷകരായ രമാദേവി, മല്ലിക, അനീഷ് എബ്രഹാം എന്നിവരെക്കൂടി ക്രൈംബ്രാഞ്ച് പ്രതി ചേർത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.