കണ്ണൂർ കോൺഗ്രസിലെ പോര്: പരസ്യ പ്രതികരണത്തിനും പ്രകടനത്തിനും വിലക്ക്

ക​ണ്ണൂ​ര്‍: കോ​ണ്‍ഗ്ര​സ് നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള പ​യ്യ​ന്നൂ​ർ കോ​ഓ​പ്. സൊ​സൈ​റ്റി​യു​ടെ കീ​ഴി​ലു​ള്ള മാ​ടാ​യി സ​ഹ​ക​ര​ണ കോ​ള​ജി​ലെ നി​യ​മ​ന വി​വാ​ദ​ത്തെ തു​ട​ർ​ന്ന് പാ​ർ​ട്ടി​യി​ലു​ണ്ടാ​യ പോ​ര് പ​രി​ഹ​രി​ക്കാ​ൻ കെ.​പി.​സി.​സി ഉ​പ​സ​മി​തി ഇ​ട​പെ​ട​ൽ. പ​ര​സ്യ പ്ര​സ്താ​വ​ന​ക​ളും പ്ര​ക​ട​ന​ങ്ങ​ളും പാ​ടി​ല്ലെ​ന്ന് ഉ​പ​സ​മി​തി വി​ല​ക്കി. കെ.​പി.​സി.​സി അ​ച്ച​ട​ക്ക​കാ​ര്യ സ​മി​തി അ​ധ്യ​ക്ഷ​ൻ തി​രു​വ​ഞ്ചൂ​ര്‍ രാ​ധാ​കൃ​ഷ്ണ​ന്‍, ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ കെ. ​ജ​യ​ന്ത്, അ​ബ്ദു​ൽ മു​ത്ത​ലി​ബ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഇ​രു​വി​ഭാ​ഗ​വു​മാ​യി ച​ര്‍ച്ച ന​ട​ത്തി​യ​ത്.

മാ​ടാ​യി കോ​ള​ജി​ൽ അ​ന​ധ്യാ​പ​ക ത​സ്തി​ക​ക​ളി​ൽ സി.​പി.​എം പ്ര​വ​ർ​ത്ത​ക​രെ​യ​ട​ക്കം നി​യ​മി​ച്ച​ത് എം.​കെ. രാ​ഘ​വ​ൻ എം.​പി കോ​ഴ​വാ​ങ്ങി​യാ​ണെ​ന്ന ആ​രോ​പ​ണ​ത്തെ​ത്തു​ട​ർ​ന്ന് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ​ക്കി​ട​യി​ൽ അ​തൃ​പ്തി​യും പ്ര​തി​ഷേ​ധ​വു​മു​ണ്ടാ​യി​രു​ന്നു. പ്ര​തി​ഷേ​ധ​ത്തി​ന് നേ​തൃ​ത്വം ന​ല്‍കു​ന്ന കെ. ​സു​ധാ​ക​ര​ന്‍ അ​നു​കൂ​ലി​ക​ളെ​യും എം.​കെ. രാ​ഘ​വ​ന്‍ അ​നു​കൂ​ലി​ക​ളെ​യും ക​ണ്ണൂ​ര്‍ ഡി.​സി.​സി​യി​ലേ​ക്ക് വി​ളി​പ്പി​ച്ചാ​ണ് ഉ​പ​സ​മി​തി ച​ര്‍ച്ച ന​ട​ത്തി​യ​ത്. ഉ​ച്ച​ക്ക് ര​ണ്ടി​ന് തു​ട​ങ്ങി​യ ച​ര്‍ച്ച വൈ​കീ​ട്ട് ആ​റോ​ടെ​യാ​ണ് അ​വ​സാ​നി​ച്ച​ത്.

അ​ച്ച​ട​ക്ക ന​ട​പ​ടി​യെ തു​ട​ർ​ന്ന് സ​സ്​​പെ​ൻ​ഷ​നി​ലാ​യ പ്ര​വ​ർ​ത്ത​ക​രി​ൽ​നി​ന്നും കാ​ര്യ​ങ്ങ​ൾ ചോ​ദി​ച്ച​റി​ഞ്ഞു. സ​സ്‌​പെ​ന്‍ഷ​നി​ലാ​യ കോ​ള​ജ് ഡ​യ​റ​ക്ട​ര്‍മാ​രി​ൽ​നി​ന്നും എം.​കെ. രാ​ഘ​വ​നെ ത​ട​ഞ്ഞ പ്ര​തി​ഷേ​ധ​ക്കാ​രി​ല്‍നി​ന്നു​മാ​ണ് നേ​രി​ട്ട് വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ച്ച​ത്. തു​ട​ര്‍ന്ന് ഇ​വ​രെ പ​ങ്കെ​ടു​പ്പി​ച്ച് ന​ട​ന്ന ച​ര്‍ച്ച​യി​ല്‍ പ​യ്യ​ന്നൂ​ര്‍, പ​ഴ​യ​ങ്ങാ​ടി മ​ണ്ഡ​ലം ഭാ​ര​വാ​ഹി​ക​ളും പ​യ്യ​ന്നൂ​ര്‍, ക​ല്യാ​ശ്ശേ​രി ബ്ലോ​ക്ക് ഭാ​ര​വാ​ഹി​ക​ളും പ​ങ്കെ​ടു​ത്തു.

ഡി.​സി.​സി പ്ര​സി​ഡ​ന്‍റ് മാ​ര്‍ട്ടി​ന്‍ ജോ​ര്‍ജ്, ക​ണ്ണൂ​രി​ലെ മു​തി​ര്‍ന്ന നേ​താ​വ് സോ​ണി സെ​ബാ​സ്റ്റ്യ​ന്‍ എ​ന്നി​വ​രി​ൽ​നി​ന്നും മൊ​ഴി​യെ​ടു​ത്തു. സ​മി​തി​യു​ടെ തീ​രു​മാ​നം അ​ന്തി​മ​മാ​യി​രി​ക്കു​മെ​ന്ന് ഇ​രു​വി​ഭാ​ഗ​ത്തെ​യും ബോ​ധ്യ​പ്പെ​ടു​ത്തി.

റി​പ്പോ​ര്‍ട്ട് വ​രു​ന്ന​തു​വ​രെ അ​ച്ച​ട​ക്ക ന​ട​പ​ടി മ​ര​വി​പ്പി​ക്കാ​നു​ള​ള ധാ​ര​ണ​യാ​യ​താ​യാ​ണ് വി​വ​രം. മാ​ടാ​യി കോ​ള​ജ് നി​യ​മ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ശ്‌​ന​ങ്ങ​ള്‍ ര​മ്യ​മാ​യി പ​രി​ഹ​രി​ക്കു​മെ​ന്ന് കെ.​പി.​സി.​സി നി​യ​മി​ച്ച മൂ​ന്നം​ഗ സ​മി​തി​യം​ഗ​മാ​യ തി​രു​വ​ഞ്ചൂ​ര്‍ രാ​ധാ​കൃ​ഷ്ണ​ന്‍ പ​റ​ഞ്ഞു. എ​ല്ലാ​വ​ര്‍ക്കും പ​റ​യാ​നു​ള്ള​ത് കേ​ള്‍ക്കും. പ്ര​ശ്‌​ന​പ​രി​ഹാ​ര​ത്തി​നു​ള്ള നി​ർ​ദേ​ശം സ​മി​തി മു​ന്നോ​ട്ടു​വെ​ക്കു​മെ​ന്നും തി​രു​വ​ഞ്ചൂ​ര്‍ പ​റ​ഞ്ഞു.

Tags:    
News Summary - public response banned in Kannur Congress

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.