പോക്‌സോ കേസില്‍ പൂജാരി റിമാൻഡിൽ

വർക്കല: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ഉപദ്രവിച്ച കേസിൽ പോക്സോ നിയമപ്രകാരം അറസ്റ്റിലായ പൂജാരി റിമാൻഡിൽ. ചിറയിന്‍കീഴ് കുളക്കട ജങ്ഷന് സമീപം ബിജു ഭവനിൽ ബൈജു(34)വാണ് റിമാൻഡിലായത്. ആഗസ്റ്റ് 11ന് വൈകുന്നേരമാണ് കേസിനാസ്പദമായ സംഭവം നടന്നത്.

ക്ഷേത്രത്തിലെത്തിയ പെൺകുട്ടിയുടെ ൈകയിൽ കടന്നുപിടിക്കുകയും നിവേദ്യപ്പുരയിൽ കൊണ്ടുപോയി ഉപദ്രവിച്ചുവെന്നുമാണ് പെൺകുട്ടി പൊലീസിന് നൽകിയ മൊഴി. പെണ്‍കുട്ടി സ്കൂൾ അധ്യാപികയോട് വിവരം പറഞ്ഞ് ചൈൽഡ് ലൈൻ വഴി പരാതി നൽകുകയുമായിരുന്നു. തുടർന്നാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.

Tags:    
News Summary - Pujari remanded in POCSO case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.