കൽപറ്റ: വയനാട് ജില്ലയിലെ മേപ്പാടി പുത്തുമല ഉരുൾപൊട്ടലിൽ മരിച്ചവരുടെ എണ്ണം ഒമ് പതായി. എസ്റ്റേറ്റ് തൊഴിലാളി ചന്ദ്രെൻറ ഭാര്യ അജിതയുടെ മൃതദേഹമാണ് ശനിയാഴ്ച കണ്ടെട ുത്തത്. ഇവർ താമസിച്ചിരുന്ന എസ്റ്റേറ്റ് പാടിക്ക് സമീപത്തുനിന്നാണ് മൃതദേഹം കണ്ടെത ്തിയത്. ഒമ്പത് പേർ മണ്ണിനടിയിൽ കുടുങ്ങി കിടക്കുന്നതായാണ് വിവരം.
തിരച്ചിൽ ഊജി തമാണെങ്കിലും ശക്തമായ മഴ തിരിച്ചടിയാവുകയാണ്. എൻ.ഡി.ആർ.എഫ്, പൊലീസ്, ഫയർഫോഴ്സ്, സന്നദ്ധ സംഘടനകൾ എന്നിവർ സംയുക്തമായാണ് തിരച്ചിൽ നടത്തുന്നത്. രാവിലെ ഇവിടേക്ക് പോകുന്ന കള്ളാടിയിൽ മണ്ണിടിച്ചിൽ ഉണ്ടായത് രക്ഷാപ്രവർത്തനത്തിന് ആദ്യ മണിക്കൂറുകളിൽ തടസ്സമായി. ഒരു മണിക്കൂറിനുശേഷം മണ്ണ് നീക്കം ചെയ്താണ് ഗതാഗതം പുനഃസ്ഥാപിച്ചത്. മുണ്ടക്കൈയിലെ റാണിമലയിൽ ഒറ്റപ്പെട്ടുപോയ 70ഓളം പേരെ സൈന്യത്തിെൻറ സഹായത്തോടെ ക്യാമ്പിലേക്ക് മാറ്റി.
സമീപ വാർഡുകളായ ചൂരൽമല, മുണ്ടക്കൈ, വെള്ളാർമല, അട്ടമല എന്നിവിടങ്ങളിൽനിന്ന് എല്ലാ കുടുംബങ്ങളെയും ഒഴിപ്പിക്കുകയാണ്. പതിനായിരത്തോളം പേരാണ് ഇവിടെയുള്ളത്. എന്നാൽ, പലരും ഒഴിയാൻ വിസമ്മതിക്കുകയാണ്. ഇതിനകം 3000ത്തോളം കുടുംബങ്ങളെ മേപ്പാടിയിലെ അഞ്ചു ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയിട്ടുണ്ട്.
നേവിയുടെ ഹെലികോപ്ടർ മാർഗം പ്രദേശത്തെ കുടുംബങ്ങളെ ഒഴിപ്പിക്കാനുള്ള സാധ്യത പരിശോധിച്ചെങ്കിലും പ്രതികൂല കാലാവസ്ഥ തിരിച്ചടിയായി. ശക്തമായ മഴ തുടരുന്നതിനാൽ മലവെള്ളപ്പാച്ചിൽ തിരച്ചിൽ ദുഷ്കരമാക്കുകയാണ്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രനും പുത്തുമല സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.