കൊച്ചി: വൈപ്പിനിൽ എൽ.പി.ജി വിരുദ്ധ സമരത്തിന് ജനകീയാടിത്തറ ശക്തമാക്കി സമരസമിതി. സി.പി.എമ്മും കോൺഗ്രസുമടക്കം രാഷ്ട്രീയകക്ഷികളെ ഉൾപ്പെടുത്തി വൈപ്പിൻ എൽ.പി.ജി. വിരുദ്ധ സമരസമിതി കഴിഞ്ഞ ദിവസം രാഷ്ട്രീയകാര്യ സമിതിക്ക് രൂപം നൽകി.
പ്രശ്നത്തെക്കുറിച്ച് പഠിക്കാൻ സർക്കാർ കമീഷനെ നിയോഗിക്കുമെന്ന ഉറപ്പിൽ സമരരംഗം ശാന്തമാണെങ്കിലും നിർദിഷ്ട എൽ.പി.ജി. പ്ലാൻറിനുമുന്നിലെ ഉപരോധസമരം തുടരുകയാണ്. വിവിധ രാഷ്ട്രീയകക്ഷികൾ സമരസമിതിക്ക് പിന്തുണയുമായി എത്തുന്നുണ്ട്.
പ്ലാൻറിനുള്ളിൽനിന്ന് ഉപകരണങ്ങളും യന്ത്രങ്ങളും പുറത്തേക്ക് കൊണ്ടുപോകാനെത്തിയ ജോലിക്കാെര കഴിഞ്ഞദിവസം പ്രദേശവാസികൾ തടഞ്ഞു. സർക്കാർ നിയോഗിച്ച പഠനകമീഷൻ ഇതുവരെ പ്രവർത്തനസജ്ജമായിട്ടില്ലെന്നും സർക്കാർ നടപടികൾ നിരീക്ഷിച്ചുവരുകയാണെന്നും സമരസമിതി എക്സി. അംഗമായ മാഗ്ലിൻ പറഞ്ഞു.
സമരത്തിന് െഎക്യദാർഢ്യം പ്രഖ്യാപിച്ച് മത്സ്യത്തൊഴിലാളി യൂനിയൻ 12ന് ധർണ പ്രഖ്യാപിച്ചിട്ടുണ്ട്. പ്ലാൻറ് നിർമാണത്തിനെതിരെ പ്രദേശവാസികളായ രാധാകൃഷ്ണൻ, മുരളി എന്നിവർ ഹരിത ട്രൈബ്യൂണലിൽ സമർപ്പിച്ച ഹരജികളിൽ 11ന് അന്തിമവാദം കേൾക്കും.
ട്രൈബ്യൂണൽ തീരുമാനം സർക്കാർ നിലപാടിനെയടക്കം സ്വാധീനിക്കുന്നതായതിനാൽ സമരസമിതി പ്രതീക്ഷേയാടെയാണ് വിധിയെ ഉറ്റുനോക്കുന്നത്. എൽ.പി.ജി പ്ലാൻറ് അടച്ചുപൂട്ടുക എന്ന ആവശ്യത്തിൽ തങ്ങൾ ഉറച്ചുനിൽക്കുകയാണെന്നും വൈപ്പിനിലെ എട്ടുപഞ്ചായത്തുകൾ കേന്ദ്രീകരിച്ച് സമരസഹായസമിതികൾ രൂപവത്കരിച്ചുവരുകയാണെന്നും സമരസമിതി ചെയർമാൻ ജയഘോഷ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.